മറഡോണ ഓര്‍മ്മയായി

ബ്യൂണസ് അയേഴ്്‌സ്: അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ഡീഗോ അര്‍മാന്റ മറഡോണ നിര്യാതനായി. ഫിഫയുടെ ഇരുപതാംനൂറ്റാണ്ടിന്റെ ഫുട്ബാള്‍ താരമെന്ന പദവിയുള്‍പ്പടെ ലോകഫുട്ബാളിലെ ഏറ്റവും വലിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ താരമായിരുന്നു. 1960 ഒക്ടോബര്‍ 30 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്്‌സില്‍ ജനനം.പത്താം നമ്പര്‍ ജഴ്്‌സിയില്‍ തിളങ്ങിയ മറഡോണ നാല് ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചു. 1986 ലെ ലോകകപ്പില്‍ Read More …

വ്യായാമത്തില്‍ വിട്ടുവീഴ്ച വേണ്ട

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാഭൂരിപക്ഷം പേരും വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരികയാണ്. യാത്രകള്‍ മുടങ്ങിയതോടെ ശരീരത്തിന്റെ ചലനങ്ങളും കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ജോലികളില്ലെങ്കില്‍ വരാനിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ മുതല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും ഇത് ബാധിക്കും.ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് ഈ ഘട്ടത്തില്‍ Read More …

സൗരവ് ഗാംഗുലി ക്വാറന്റൈനില്‍

കൊല്‍ക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റനുമായ സൗരവ് ഗാംഗുലി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ക്വാറന്റൈനിലായത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയയും ക്വാറന്റൈനിലാണ്.സഹോദരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗരവ് ഗാംഗുലി Read More …

സൂപ്പര്‍ ലീഗിന് കേരളവും പരിഗണനയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ അടുത്ത സീസണ്‍ മല്‍സരങ്ങള്‍ക്ക് കേരളവും പരിഗണനയില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡയങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റിനാണ് കേരളവും പരിഗണനയിലുള്ളത്. ഐ.എസ്.എല്ലിന്റെ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍,ബംഗാള്‍,ഗോവ എന്നീ സംസ്ഥാനങ്ങളും പരിഗണനയിലുണ്ട്. കളിക്കാര്‍ ജനങ്ങളുമായി സമ്പര്‍ക്കം Read More …

താനൂര്‍ ഉണ്യാലില്‍ സ്റ്റേഡിയം വരുന്നു

താനൂര്‍: തീരദേശത്തിന്റെ കായിക വികസനത്തിന് ഉതകുന്ന സ്‌റ്റേഡിയം താനൂര്‍ ഉണ്യാലില്‍ യാഥാര്‍ഥ്യമാകുന്നു. ഗാലറിയും ഷോപ്പിങ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയം നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കും. സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രവൃത്തി എത്രയും വേഗം തുടങ്ങാനാകുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ വ്യക്തമാക്കി. ഗാലറിക്കും 28 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്സിനുമൊപ്പം Read More …

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രം : പുതിയ ഉത്തരവിങ്ങനെ

ന്യൂഡല്‍ഹി : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇത് സമ്ബന്ധിച്ച്‌ പുതിയ ഉത്തരവ് പുറത്തിറക്കി. ഇവിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്നും, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ച മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ സാധിക്കും.എന്നാല്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു Read More …

ത്വാഇഫ് ബസ് അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ: ത്വാഇഫ് ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സൈദാലി അബൂബക്കര്‍ (50) ആണ് ത്വാഇഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍ മരിച്ചത്. ത്വാഇഫ്- റിയാദ് അതിവേഗ പാതയില്‍ ശനിയാഴ്ച്ച വൈകിട്ട് ആണ് അല്‍മോയക്ക് സമീപം മലയാളികള്‍ ഉള്‍പെടെ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് പിറകില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം. Read More …

ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച്‌ കളഞ്ഞതായി തുര്‍ക്കി

അങ്കാര: സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച്‌ കളഞ്ഞെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി. പ്രസിഡന്റിന്റെ ഉപദേഷ്ടാവായ യാസിന്‍ അക്തായി എന്ന ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആസിഡില്‍ അലിയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. Read More …