സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും. ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. നാളെയും മറ്റന്നാളും Read More …

ജനങ്ങള്‍ക്കുവേണ്ടത് കമീഷന്‍ സര്‍ക്കാറല്ല; ആത്മാര്‍ഥതയുള്ള സര്‍ക്കാര്‍ -ശശി തരൂര്‍

ജനങ്ങള്‍ക്കുവേണ്ടത് 40 ശതമാനം കമീഷന്‍ സര്‍ക്കാറല്ലെന്നും 100 ശതമാനം ആത്മാര്‍ഥതയുള്ള സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. ബംഗളൂരു ക്വീന്‍സ് റോഡിലെ കെ.പി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷത്തെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിയില്‍ ജനങ്ങള്‍ മടുത്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഒരു പരിഹാരവുമില്ല. ജീവിക്കാന്‍ മികച്ച നഗരങ്ങളുടെ സൂചിക പട്ടികയില്‍ Read More …

കോണ്‍ഗ്രസിന്റെ കെ റെയില്‍ വിരുദ്ധ സമരം വിജയം; വി.ഡി സതീശന്‍

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സമരം വിജയകരമായിരുന്നുവെന്നും എന്നാല്‍ ആരും വിജയിച്ച സമരങ്ങളെ കുറിച്ച്‌ സംസാരിക്കാറില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്ത് വന്നാലും കെ റെയില്‍ കൊണ്ടുവരുമെന്നായിരുന്നു ചിലരുടെ പ്രഖ്യാപനം. കെ റെയില്‍ സമരത്തിന് തുടക്കം കുറിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്. അതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തത്. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന യാത്ര ഉദ്ഘാടനം Read More …

കെഎസ്‌ആര്‍ടിസി ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആന്‍്റണി രാജു നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്ബളം നല്‍കാന്‍ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംയുക്ത സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെഎസ്‌ആര്‍ടിഇഎ അറിയിച്ചു. ഡീസല്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന ശമ്ബളത്തിന് നല്‍കണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്ബളം ഘട്ടം ഘട്ടമായി വിതരണം Read More …

കേരളത്തിലെ ക്രിസ്ത്യാനികള്‍ പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല’: വിമര്‍ശനവുമായി എം എ ബേബി

കൊച്ചി: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം പി ബി അംഗം എം എ ബേബി. റബറിന് കിലോയ്ക്ക് 300 രൂപ തന്നാല്‍ തനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് ബിഷപ്പ് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ Read More …

3 വര്‍ഷം കൊണ്ട് 50 പാലങ്ങള്‍ നിര്‍മിക്കും: മന്ത്രി റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തില്‍ ആക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. മൂന്ന് വര്‍ഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെന്നും റിയാസ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ റോഡുകള്‍ Read More …

എം എല്‍ എമാര്‍ക്കെതിരെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം; രമേശ് ചെന്നിത്തല.

നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം കേസ് എടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് മുന്‍പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസ് പൊലീസിന് Read More …

പവ്വത്തില്‍ പിതാവ് ക്രൈസ്തവ സഭയുടെ ധൈഷണിക തേജസ്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ വേര്‍പാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശേരി എസ്ബി കോളജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പവ്വത്തില്‍ അച്ചന്‍. അന്നു മുതല്‍ അദ്ദേഹവുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് തനിക്കുണ്ടായിരുന്നത്.വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹം അത് പല Read More …