ഇന്നെത്തും രാഹുലും പ്രിയങ്കയും

കല്‍പറ്റ: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തുന്നു. വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ആയിരങ്ങള്‍ അണിനിരക്കുന്ന റോഡ്‌ഷോ ഉച്ചക്കുശേഷം മൂന്നുമണിയോടെ കല്‍പറ്റ എസ്.കെ. എം.ജെ ഹൈസ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന Read More …

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍, വിവിധ പരിപാടികളില്‍ പങ്കെടുക്കും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഉച്ചക്കുശേഷം രണ്ടരക്ക് കല്‍പറ്റ Read More …

യുണൈറ്റഡ്‌ പോര്‌ (വയനാട്‌ x കേരള) ; കേരള പ്രീമിയര്‍ ലീഗ്‌ സെമി ഇന്നുമുതല്‍

കല്‍പ്പറ്റ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ തുടക്കം. എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് വയനാട് യുണൈറ്റഡ് എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. രണ്ടാംപാദം ബുധനാഴ്ച നടക്കും. ആറ് ടീമുകള്‍ ഏറ്റുമുട്ടിയ സൂപ്പര്‍ സിക്സില്‍ പരാജയമറിയാതെ 11 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് Read More …

ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തിട്ട് ഒരു മാസം; ഇരുട്ടില്‍ പരതി പൊലീസ്

വയനാട് സ്വാദേശി വിശ്വനാഥന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം. വിശ്വനാഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ പിടിക്കൂടുന്നതിനോ കണ്ടെത്താനോ പൊലീസിന് ഇന്ന് വരെ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തില്‍ കേസ് മന്ദഗതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍, എസ്‌സി – എസ്ടി കമ്മീഷന്‍ ജില്ലയിലെത്തുകയും സിറ്റിംഗ് നടത്തുകയും പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, കേസില്‍ Read More …

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി ഉന്നതാധികാര സമിതി

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശം. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങള്‍, കടുവാ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സഫാരികളും മൃഗശാലകളും സ്ഥാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഈ Read More …

പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

വയനാട്ടില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. എഎസ്‌ഐക്കും, പൊലീസ് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തില്‍ എഎസ്‌ഐ തങ്കന്റെ ഒരു പല്ല് നഷ്ട്ടപ്പെട്ടു. പൊലീസ് ഡ്രൈവര്‍ അനിഷിന്റെ വലതുകൈപ്പത്തിക്ക് ഒടിവും സംഭവിച്ചു. പൊലീസ് വാഹനവും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ മന്തണ്ടികുന്ന് സ്വദേശി കല്ലംകുളങ്ങര രഞ്ജു, ചെമ്മിക്കാട്ടില്‍ കിരണ്‍ Read More …

വീടും കടകളും തകര്‍ക്കുന്ന കാട്ടാനകള്‍: വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും

ജനവാസമേഖലയില്‍ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉള്‍‌പ്പെടെ ആര്‍ആര്‍ടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. (wild elephant attack rrt from Wayanad will reach Idukki today ) ആനകള്‍ ജനജീവിതം ദുസഹമാക്കുകയും Read More …

ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ

കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ശാരീരികഅസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ആശുപത്രിയിലാകാന്‍ കാരണം ഭക്ഷ്യവിഷബാധയല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികള്‍ക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. Read More …