മ്യാന്‍മറില്‍ ജനത്തിനു നേര്‍ക്ക് പട്ടാളത്തിന്‍റെ വ്യോമാക്രമണം; മരണം നൂറിനു മുകളില്‍

യാങ്കോണ്‍: മ്യാന്‍മര്‍ സൈന്യം ചൊവ്വാഴ്ച ജനങ്ങളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ മരണം നൂറിനു മുകളിലായി. പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സസിന്‍റെ ശക്തികേന്ദ്രമായ സഗായിംഗിലുണ്ടായ സംഭവത്തെ അപലപിച്ച്‌ ഐക്യരാഷ്‌ട്രസഭ രംഗത്തുവന്നു. ഇവിട ത്തെ ഒരു ഗ്രാമത്തില്‍ ജനങ്ങള്‍ സമ്മേളിക്കവേ യുദ്ധവിമാനം ബോംബ് വര്‍ഷിക്കുകയും തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുകയുമായിരുന്നു. വിമതപോരാളികളെ റിക്രൂട്ട് ചെയ്യാന്‍ ഗ്രാമത്തില്‍ Read More …

യുഎസിലെ സ്‌കൂളില്‍ വെടിവെപ്പ്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം

വാഷിങ്ടണ്‍ : യുഎസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നാഷ്‌വില്ലി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി തോക്കുമായെത്തി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കു നേരേയും വെടിയുതിര്‍ത്തത്. ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് വെടിവെപ്പില്‍ ഇവര്‍ മരിച്ചു. സ്‌കൂളിലെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. Read More …

മലീഹയില്‍ കന്നിക്കൊയ്ത്ത്; സാക്ഷിയായി ശൈഖ് സുല്‍ത്താന്‍

ഷാര്‍ജ: മരുഭൂമിക്കു നടുവില്‍ അതിശയം പോലെ വിളയിച്ചെടുത്ത ഗോതമ്ബ് കതിരുകള്‍ കൊയ്തെടുത്തു. ഷാര്‍ജയിലെ മലീഹയില്‍ വലിയ മുന്നൊരുക്കത്തോടെ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പിന് സാക്ഷിയായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും എത്തിച്ചേര്‍ന്നു. മരൂഭൂമിയില്‍ 400 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ച ഗോതമ്ബ് ഈ മാസം അവസാനത്തോടെ Read More …

യുഎസിന്‍റെ ആളില്ലാ ചാരവിമാനത്തെ റഷ്യന്‍ യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി.

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്നോടു ചേര്‍ന്ന കരിങ്കടലിനു മുകളില്‍ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പര്‍ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം അമേരിക്കന്‍, റഷ്യന്‍ സേനകള്‍ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകള്‍ക്കു വഴിതുറന്നു. അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തില്‍ നല്കുന്നത്. കരിങ്കടലിലെ അന്താരാഷ്‌ട്ര മേഖലയില്‍ പതിവുള്ള നിരീക്ഷണം Read More …

‘നാട്ടു നാട്ടു’വിന് ഓസ്കര്‍

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്.എസ് രാജമൊലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും Read More …

തടവുകാരുമായി അവിഹിതബന്ധം പുലര്‍ത്തിയ 18 വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കി

തടവുകാരുമായി അവിഹിതബംന്ധത്തിലേര്‍പ്പെട്ട പതിനെട്ടു വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്‌എംപി ബെര്‍വിനിലാണ് സംഭവം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നാണ് ഗാര്‍ഡുമാരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഇവര്‍ പ്രതികളുമായി നിയമവിരുദ്ധമായ ബന്ധം പുലര്‍ത്തിയിരുന്നു. നോര്‍ത്ത് വെയില്‍സിലെ റെക്‌സാം ജയിലിലെ അവിഹിത ബന്ധത്തെ തുടര്‍ന്ന് മൂന്ന് Read More …

1300 അഭയാര്‍ഥികള്‍ കടലില്‍ അപകടാവസ്ഥയില്‍; ഇറ്റാലിയന്‍ തീരത്തിനോടടുത്ത് പ്രത്യേക രക്ഷാദൗത്യം

മിലാന്‍: യൂറോപ് ലക്ഷ്യമാക്കി ബോട്ടുകളില്‍ നീങ്ങിയ 1300ഓളം അഭയാര്‍ഥികള്‍ കടലില്‍ അപകടാവസ്ഥയിലെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന. ഇവരെ രക്ഷിക്കാനായി പ്രത്യേക രക്ഷാദൗത്യം ആരംഭിച്ചു. 800ഓളം പേരെ തീരസംരക്ഷണ സേന ബോട്ടുകളില്‍ രക്ഷിച്ചു. കൂടുതല്‍ ബോട്ടുകളും നേവിയുടെ കപ്പലും കടലിലുണ്ട്. വിമാനത്തിലും ഡ്രോണിലും നിരീക്ഷണം നടത്തിയാണ് അപകടാവസ്ഥയിലുള്ള ബോട്ടുകളെ കണ്ടെത്തുന്നത്. അടുത്ത മണിക്കൂറുകളില്‍ കാലാവസ്ഥ മോശമാകാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ Read More …

ചൈനീസ് പ്രസിഡന്‍റിെന്‍റ ശ്രമത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല അയല്‍പക്ക ബന്ധമുണ്ടാക്കുന്നതിന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നടത്തിയ ശ്രമത്തെ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും കൃതജ്ഞതാപൂര്‍വം സ്വാഗതം ചെയ്തതായി ഇറാനുമായുള്ള ചര്‍ച്ചയില്‍ പെങ്കടുത്ത സൗദി ദേശീയ Read More …