ശാന്തന്‍പാറ: സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും അമിക്കസ് ക്യൂറിക്കുമെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ നടത്തിയ ആരോപണങ്ങളിലും പരാമര്‍ശങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. പാര്‍ട്ടി ഓഫീസിന്‍റെ നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരേയുള്ള കോടതിയലക്ഷ്യക്കേസും മൂന്നാറിലെ അനധികൃത Read More …

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വാദം പൂര്‍ത്തിയാക്കി, വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് Read More …

പെയ്തിറങ്ങിയത് കനത്ത മഴ; ഇപ്പോഴും 23 ശതമാനം കുറവ്

പത്തനംതിട്ട: മൂന്നു ദിവസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പെയ്തിറങ്ങിയത് കനത്ത മഴ. 30 ശതമാനത്തിലധികം മഴക്കുറവാണ് ജൂണ്‍ മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ പത്തനംതിട്ട ജില്ലയിലുണ്ടായിരുന്നതെങ്കില്‍ ഇന്നലത്തെ കണക്കില്‍ ഇത് 23 ശതമാനമായി കുറഞ്ഞു. 1357.8 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1050.9 മില്ലിമീറ്റര്‍ മഴ പത്തനംതിട്ട ജില്ലയില്‍ ലഭിച്ചു. കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും Read More …

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു

സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. ഈ ആഴ്ച അവസാനം നടക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഹമ്മദ് ബിൻ സല്‍മാൻ എത്തുന്നത്. സെപ്റ്റംബര്‍ ഒമ്ബത്, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബര്‍ 11ന് ഔദ്യോഗിക സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി Read More …

ബി ജെ പി വോട്ട് ലഭിക്കാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല, ഉണ്ടാവുക ചെറിയ ഭൂരിപക്ഷമെന്ന് എം വി ഗോവിന്ദൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ട് ലഭിക്കാതെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ജയിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിലെ ബി ജെ പി വോട്ടുകള്‍ യു ഡി എഫ് വാങ്ങിയോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വോട്ടെണ്ണുമ്ബോള്‍ മാത്രമേ ഇത് വ്യക്തമാകുയെന്നും അദ്ദേഹം പറഞ്ഞു. ബി Read More …

യു.എ.ഇയില്‍ കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്ന കാര്യം പരിഗണനയില്‍ -വിദ്യാഭ്യാസ മന്ത്രി

ദുബൈ: യു.എ.ഇയില്‍ കേരള പാഠ്യപദ്ധതി പിന്തുടരുന്ന കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് കേരള വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യൻ ഓവര്‍സീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ലോയീസ് പ്രമോഷൻ കണ്‍സല്‍ട്ടന്‍റ്സ് ലിമിറ്റഡ് (ഒഡേപക്) യു.എ.ഇയില്‍ ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെന്‍റ് സംരംഭങ്ങളെ കുറിച്ച്‌ ദുബൈയില്‍ നടത്തിയ വാര്‍ത്ത Read More …

സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 48,000 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 6,000 രൂപയാണ് വിപണി വില. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം Read More …

തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി

വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. സംശയം തോന്നി രാജിന്റെ Read More …