മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക്, മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്‌ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി Read More …

റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സെര്‍വര്‍, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാന്‍ തീരുമാനം. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷന്‍ വിതരണവും റേഷന്‍ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പുതിയ സെര്‍വര്‍ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

താന്‍ തോറ്റാല്‍ രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് ട്രംപ്

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ അമേരിക്കയില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഡോണള്‍ഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല’– അനുയായികളുടെ കയ്യടികള്‍ക്കിടെ മുന്‍പ്രസിഡന്റ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ ട്രംപ് ഒഹായോ സംസ്ഥാനത്തു പ്രചാരണത്തിനെത്തിയപ്പോഴാണ് രാജ്യത്തിന്റെ ഭാവി ദുരന്തമയമാകുമെന്ന സൂചന നല്‍കിയത്. Read More …

പേരാമ്ബ്ര അനു കൊലപാതകക്കേസ്; ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട്: പേരാമ്ബ്ര അനു കൊലപാതകക്കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബ് മോഷ്ടിച്ച സ്വർണം വില്‍ക്കാൻ സഹായിച്ചത് അബൂബക്കറായിരുന്നു. ഇയാളുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. കുറുങ്കുടിമീത്തല്‍ അനു(അംബിക-26)വിനെ 12-ാം തീയതി ഉച്ചയോടെ വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്‌.സി.യുടെ സമീപത്തുള്ള Read More …

വിവാഹ നിശ്ചയ നാളില്‍യുവാവ് തൂങ്ങി മരിച്ചു

എടപ്പാള്‍:വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു.വട്ടംകുളം കുറ്റിപ്പാല കുഴിയില്‍ വേലായുധന്റെ മകന്‍ അനീഷ് (40 )ആണ് വീടിനടുത്ത് മരകൊമ്പില്‍ തൂങ്ങിമരിച്ചത്.ഇന്നാണ് വിവാഹ നിശ്ചയം.ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാനില്ലായിരുന്നു. അമ്മ സത്യ തെഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങി Read More …

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പിനെതിരെ സമസ്ത

കോഴിക്കോട്:കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) നടത്താന്‍ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ Read More …

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം : കുടിശികയുള്ള ക്ഷേമ പെന്‍ഷനില്‍ രണ്ട് ഗഡു കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിഷുവിന് മുമ്ബ് ഇത് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തെ കൂടി വിതരണം ചെയ്യുമ്ബോള്‍ കുടിശിക 4 മാസമായി കുറയും. പതിവുപോലെ ബാങ്ക് അക്കൗണ്ട് Read More …

ഇന്നും ഞായറാഴ്ചയും മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം മസ്റ്ററിംഗ്‌: ജി.ആര്‍. അനില്‍

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗ് ഇന്നും ഞായറാഴ്ചയും മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമെന്ന് മന്ത്രി ജി.ആര്‍. അനില്‍. വെള്ളിയാഴ്ച സംസ്ഥാനത്ത് മസ്റ്ററിംഗ് തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ഞ കാര്‍ഡുഡമകള്‍ക്ക് ഇന്നും ഞായറാഴ്ചയും മസ്റ്ററിംഗ് നടത്തുന്നതിനൊപ്പം റേഷൻ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മസ്റ്ററിംഗിന്‍റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട . എല്ലാ ഗുണഭോക്താക്കള്‍ക്കും മസ്റ്റര്‍ ചെയ്യാനുള്ള സമയവും Read More …