കുനിയില്‍ കൊലപാതകം: വിചാരണ ഏപ്രില്‍ 15ന്

മഞ്ചേരി- ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ വെച്ച് കുറുവങ്ങാടന്‍ അതീഖുറഹ്മാന്‍ കുത്തേറ്റു മരിച്ച കേസിന്റെ വിചാരണ 2016 ഏപ്രില്‍ 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ ആരംഭിക്കും. വിചാരണക്ക് ഹാജരാകുന്നതിന് സാക്ഷികള്‍ക്ക് സമന്‍സയക്കാന്‍ കോടതി ഉത്തരവിട്ടു. 2012 ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കുനിയില്‍ കൊളക്കാടന്‍ ആസാദ് Read More …

പ്രകൃതി വിരുദ്ധ പീഡനം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി- വിദ്യാര്‍ത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി ചേറ്റൂര്‍ കരിപ്പോള്‍ സ്വദേശികളായ തൈക്കൂട്ടത്തില്‍ ഹംസക്കുട്ടി (25), സൈനുദ്ദീന്‍ എന്ന കുഞ്ഞാവ (42) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ മറ്റു പ്രതികളായ ഗഫൂര്‍, യൂസഫ് എന്നിവര്‍ ഒളിവിലാണ്. അഞ്ചാം ക്ലാസിലായിരുന്ന Read More …

ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളി

മഞ്ചേരി- ഭാര്യയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തേഞ്ഞിപ്പലം പുല്ലിപ്പറമ്പ് നാലകത്ത് വെളുത്തപറമ്പില്‍ അബുദുല്‍ ഹമീദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം ആര്‍ അനിത തള്ളിയത്. 2015 നവംബര്‍ രണ്ടിന് രാത്രി 10 മണിക്കാണ് സംഭവം. ചേലേമ്പ്ര പാറയില്‍ ബീരാന്‍കുട്ടിയുടെ മകള്‍ Read More …

ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി: മുന്‍കൂര്‍ ജാമ്യം തള്ളി

മഞ്ചേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇരിമ്പിളിയം വെണ്ടല്ലൂര്‍ മരക്കാരെയും കുടുംബത്തെയും മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 2015 നവംബര്‍ എട്ടിന് രാവിലെ എട്ടു മണിക്കാണ് സംഭവം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമ്പിളിയം 14ാം വാര്‍ഡില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് പ്രവര്‍ത്തകനായ മരക്കാര്‍ Read More …

ചാരായവും വാഷും: ജാമ്യം തള്ളി

മഞ്ചേരി- അഞ്ച് ലിറ്റര്‍ ചാരായവും 32 ലിറ്റര്‍ വാഷും കൈവശം വെച്ചതിന് മലപ്പുറം എക്‌സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കൊണ്ടോട്ടി വാഴയൂര്‍ പുത്തൂപ്പാടം ആലുങ്ങല്‍ ബാബു (42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 നവംബര്‍ ഏഴിന് വൈകീട്ട് ആറ് മണിക്ക് വാഴയൂരിലെ പ്രതിയുടെ വീടിന്റെ അടുക്കളയിലാണ് Read More …

കരിപ്പൂരിലെ വാക്കേറ്റം: യാത്രക്കാരന് ജാമ്യം

മഞ്ചേരി- കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കെ എ ഫ്രാന്‍സിസിനെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ പ്രവാസിയും കാസര്‍കോട് സ്വദേശിയുമായ ഹക്കീം റൂബക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2015 ഡിസംബര്‍ രണ്ടിനാണ് സംഭവം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലിറങ്ങിയതായിരുന്നു കാസര്‍ഗോഡ് കുടലു എരിയാല്‍ മിഹ്‌റാജ് മന്‍സിലില്‍ ഹക്കീം റൂബ Read More …

അപകടക്കെണിയൊരുക്കി നാടുകാണിച്ചുരം

നിലമ്പൂര്‍- കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരം വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. റോഡരികിലുള്ള കുറ്റിക്കാടുകള്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കുറ്റിച്ചെടികള്‍ റോഡിലേക്ക് പടര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയുന്നില്ല. സമീപത്ത് എത്തിയതിനു ശേഷമാണ് ചെറുവാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഒന്നും Read More …

കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ- കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ചക്കുപുരക്കല്‍ ഹംസയെ (57)യാണ് കാപ്പ നിയമപ്രകാരം പെരിന്തല്‍മണ്ണ എസ്‌ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഞ്ചാവ് വില്‍പ്പനക്ക് പ്രതിയുടെ പേരില്‍ അഞ്ച് പൊലീസ് കേസുകളും എക്‌സൈസിന്റെ ഒരു കേസും നിലവിലുള്ളതാണ്. കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടത്തിനിറങ്ങുന്നത് Read More …