ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിലെ കുരുമുളക് നഴ്‌സറിക്കാവശ്യമായ 10 മെട്രിക് ടണ്‍ ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 29 ന് രാവിലെ 11 നകം ഡെപ്യൂട്ടി ഡയറക്ടര്‍, വിത്തുകൃഷിത്തോട്ടം, മുണ്ടേരി പി.ഒ., മലപ്പുറം ജില്ല, 679334 എന്ന വിലാസത്തില്‍ ലഭിക്കണം.

അയല്‍ വാസിയുടെ മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞു

വളാഞ്ചേരി : വളാഞ്ചേരിയിലാണ് സംഭവം. 9ാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനാണ് മര്‍ദ്ധനമേറ്റത് മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനെയാണ് സമീപ വീട്ടുകാര്‍ മര്‍ദ്ധിച്ചത്.വീട്ടിലേക്കുള്ള വഴിയില്‍ കല്ലുകള്‍ ഇറക്കിവച്ച വഴിതടസ്സപ്പെടുത്തിയപ്പോള്‍ അത് ചോദ്യം ചെയ്തതിനാണ് വീട്ടില്‍ കയറി മര്‍ദ്ധിച്ചതെന്ന് ഹാരിസ് പറയുഞ്ഞു.ഹാരിസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.പുറത്തും കഴുത്തിലും മുറിവ് പറ്റി,വളാഞ്ചേരി പൂക്കാട്ടിരി ചക്കാലവളപ്പില്‍ ജമാല്‍ Read More …

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി നല്‍കുന്നവരുടെ പുനരധിവാസത്തിന് മുന്‍ഗണന

മലപ്പുറം :കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി നല്‍കുന്നവരുടെ ഉചിതമായ പുനരധിവാസം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങൂവെന്ന് സ്‌പെഷല്‍ ഓഫീസറായ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്‌പെഷല്‍ ഓഫീസര്‍. സ്ഥലം നല്‍കുന്നവര്‍ക്ക് ഉചിതമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും Read More …

ലേലം ചെയ്യും

മലപ്പുറം : വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി തൃക്കണ്ടിയൂര്‍ വില്ലേജിലെ റീ.സ. 224/2 ലെ 5.21 ആര്‍സ് ഭൂമി ജനുവരി 18 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 0494 2424444, 8547615510.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: പൊതുജനങ്ങള്‍ സഹകരിക്കണം

മലപ്പുറം : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച,് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അഭ്യര്‍ഥിച്ചു. വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍(പേര്, ജനനതീയതി, വയസ്സ്, ജോലി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ), മരണപ്പെട്ടവര്‍, സ്ഥാനം മാറിപോയവര്‍, പുതിയ അംഗങ്ങള്‍, പുതുതായി ജനിച്ച കുട്ടികള്‍, കുടുംബാംഗങ്ങളുടെ ആധാര്‍, മൊബൈല്‍ നമ്പര്‍ Read More …

ഓട്ടിസം ശില്‍പശാല

തിരുവനന്തപുരം : ഓട്ടിസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനുമായി വിഷന്‍ ഷെയറിംഗ് ശില്‍പശാല സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളും ഈ മേഖലയിലെ വിദഗ്ധരും ശില്പശാലയില്‍ പങ്കെടുത്തു. നാഡീവ്യൂഹ സംബന്ധമായ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും യോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി എല്ലാ ജില്ലകളിലും ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. സാമൂഹ്യ നീതി Read More …

ഉപഭോക്തൃ വാരാചരണം : സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതി

തിരുവനന്തപുരം : ഉപഭോക്തൃവാരാചരണത്തോടനുബന്ധിച്ച് സപ്ലൈകോ ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. മികച്ച നിര്‍ദ്ദേശത്തിന് ഡിപ്പോതലത്തില്‍ സമ്മാനം നല്‍കും. ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറം ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. കൂടാതെ ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് Read More …

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവ്

തിരുവനന്തപുരം : തിരവനന്തപുരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ (സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ) പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് വകുപ്പ് തലവന്‍ മുഖേന, സര്‍വീസ് ചട്ടപ്രകാരമുള്ള അപേക്ഷ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് Read More …