മാലിന്യ മുക്ത നവകേരളം: ഖരമാലിന്യശേഖരണംകാര്യക്ഷമമാക്കാന്‍ കാമ്പയിന്‍

മലപ്പുറം-വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള Read More …

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്അപകടകാരിയോ?

വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. അതിനാല്‍ തന്നെ ആശങ്ക വേണ്ട. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി Read More …

താനൂരില്‍ പത്ത് പ്ലസ് ടു വിദ്യാര്‍ഥികളുടെപരീക്ഷാഫലം തടഞ്ഞു

താനൂര്‍:ഗവ.ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു കണക്ക് പരീക്ഷയില്‍ ചോദ്യക്കടലാസ് അബദ്ധത്തില്‍ മാറി നല്‍കി ഉത്തരമെഴുതിയ 10 കുട്ടികളുടെ പരീക്ഷാഫലം താത്കാലികമായി തടഞ്ഞു വച്ചു.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വിഭാഗം അന്വേഷണ നടപടികളുടെ ഭാഗമായാണ് ഫലം തടഞ്ഞു വച്ചത്. മൊത്തം 60 മാര്‍ക്കുള്ള സ്‌കൂള്‍ ഗോയിങ് കുട്ടികള്‍ക്കാണ് ഓള്‍ഡ് സ്‌കീമിലെ 80 മാര്‍ക്കിന്റെ ഗണിതം പരീക്ഷയുടെ Read More …

വെസ്റ്റ് നൈല്‍ പനി:ജില്ലകള്‍ക്ക് മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. Read More …