കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു

ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ചൊവ്വാഴ്‌ച മുതൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച‌ എറണാകുളം, ഇടുക്കി, തൃശൂർ, Read More …

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

സാമൂഹിക നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം രാഷ്ട്രം വേണമെന്നാണ് മുസ്ലിം ലീഗിൻ്റെ അജണ്ടയെന്നും ലീഗ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘാതകരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതര പാർട്ടിയെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ലീഗിന് സാധിച്ചുവെന്നും വെള്ളാപ്പള്ളി.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ച എൽഡിഎഫ് മലപ്പുറത്തുകാരനെ വിസിയാക്കി. ശ്രീനാരയണീയർ തൊഗാഡിയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടുവെന്നു പറഞ്ഞ Read More …

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ, പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേനയെടുത്തത്, രാജി ആവശ്യത്തിൽ യുക്തിയില്ല, സണ്ണി ജോസഫ്

ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ Read More …

വൻകിട പദ്ധതികൾ കേരളത്തിന്‌ ആഗോള തലത്തിൽ ഉറച്ച സ്ഥാനം നൽകും : മുഖ്യമന്ത്രി പിണറായി വിജയൻ

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി അതിവേഗം മുന്നേറുന്ന സംസ്ഥാനത്തിന് ദേശീയ ആഗോള വ്യാവസായിക ഭൂപടത്തിൽ ഉറച്ച സ്ഥാനം നേടിക്കൊടുക്കാൻ അദാനി ലോജിസ്റ്റിക്സ് പാർക്ക് പോലെ വൻകിട പദ്ധതികൾക്കു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരിയിൽ ലോജിസ്റ്റിക്സ് പാർക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്ററിക്സ് പാർക്ക് 13 Read More …

മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം നാളെ തുറക്കും.

തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം നാളെ തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്ന് അമിത് ഷാ

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്‌നാട് മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതെല്ലാം സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്തുതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുനെല്‍വേലിയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. തമിഴ്‌നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.പഹല്‍ഗാമില്‍ Read More …

ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ; സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ–യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചത്. മുപ്പത്തിയെട്ടുകാരനായ സെർജിയോ ഗോർ അതിവേഗത്തിലാണ് യാഥാസ്ഥിതിക രാഷ്ട്രീയത്തിൽ വളർന്നുവന്നത്. കൂടാതെ വൈറ്റ് ഹൗസിലെ ഏറ്റവും ശക്തനായ വ്യക്തിയായും സെർജിയോ മാറി.

രണ്ടു കോടിയോളം പണം കവർച്ച ചെയ്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തിരൂരങ്ങാടി തെയ്യാലിങ്ങലിൽ ആഗസ്റ്റ് 14ന് തെന്നല സ്വദേശിയുടെ രണ്ടു കോടിയോളം പണം കവർച്ച ചെയ്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ടി.സി റോഡിലെ തടത്തിൽ വീട്ടിൽ അബ്ദുൽ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി വീട്ടിൽ രജീഷ്(44) എന്നിവരാണ് അറസ്റ്റിലായത്. കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ Read More …