ദ്രൗ​പ​ദി മു​ര്‍​മു​വി​നു ലഭിച്ച വോ​ട്ട് ത​ന്‍റെ ത​ല​യി​ല്‍ വ​യ്ക്കേ​ണ്ടെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

കോ​ട്ട​യം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും ഒ​രു വോ​ട്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ദ്രൗ​പ​ദി മു​ര്‍​മു​വി​നു ല​ഭി​ച്ച​തി​നെ ചൊ​ല്ലി വി​വാ​ദം ഉ​യ​ര്‍​ന്ന​തി​നി​ട​യി​ല്‍ ആ ​വോ​ട്ട് ത​ന്‍റേ​ത​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മാ​ണി സി.

​കാ​പ്പ​ന്‍.

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ യു​ഡി​എ​ഫ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. ച​തി​യും വ​ഞ്ച​ന​യും ത​ന്‍റെ നി​ല​പാ​ട​ല്ല. ദ്രൗ​പ​ദി മു​ര്‍​മു​വി​ന് വോ​ട്ടു ചെ​യ്തെ​ങ്കി​ല്‍ അ​ത് തു​റ​ന്നു പ​റ​യാ​നു​ള്ള ആ​ര്‍​ജ്ജ​വം ത​നി​ക്കു​ണ്ടെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് ചെ​യ്ത​ത് മാ​ണി സി. ​കാ​പ്പ​നാ​ണെ​ന്ന വി​ധ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ര്‍​ത്ത വ​ന്ന​തി​നു പി​ന്ന​ലെ​യാ​ണ് കാ​പ്പ​ന്‍റെ പ്ര​തി​ക​ര​ണം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഒ​രു എം​എ​ല്‍​എ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ടു ചെ​യ്ത​തെ​ന്ന രീ​തി​യി​ല്‍ വ്യാ​പ​ക പ്ര​ചാ​രം സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ വ​ന്നി​രു​ന്നു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ച​തെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ത​ള​ര്‍​ത്താ​മെ​ന്ന വ്യാ​മോ​ഹ​മാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കു പി​ന്നി​ലു​ള്ള​തെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞു. ത​ന്നെ പാ​ലാ​ക്കാ​ര്‍​ക്ക് അ​റി​യാ​മെ​ന്നും അ​വ​ര്‍ ത​ന്നി​ല​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് ഒ​രി​ക്ക​ലും കോ​ട്ടം വ​രു​ത്തി​ല്ലെ​ന്നും കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

മു​ന്ന​ണി വി​പു​ലീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കോ​ണ്‍​ഗ്ര​സ് ചി​ന്ത​ന്‍ ശി​ബി​ര​ത്തി​ലെ അ​ഭി​പ്രാ​യം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടേ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ഇ​ക്കാ​ര്യം യു​ഡി​എ​ഫി​ല്‍ ച​ര്‍​ച്ച​യ്ക്കു വ​ന്നി​ട്ടി​ല്ല.

യു​ഡി​എ​ഫി​ല്‍ ച​ര്‍​ച്ച വ​ന്നാ​ല്‍ അ​പ്പോ​ള്‍ ത​ന്‍റെ അ​ഭി​പ്രാ​യം പ​റ​യും. യു​ഡി​എ​ഫി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ഒ​പ്പ​മു​ണ്ടാ​വും. യു​ഡി​എ​ഫി​ന്‍റെ ന​യ​ത്തി​നൊ​പ്പ​മാ​ണ് താ​ന്‍. വാ​യി​ല്‍ നാ​ക്കു​ള്ള ആ​ളു​ക​ള്‍​ക്കു എ​ന്തും പ​റ​യാ​മ​ല്ലോ എ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *