ഖലീല്‍ ബുഖാരി തങ്ങളുടെ അറബി ഗ്രന്ഥത്തിന്റെ കവര്‍ റിലീസിംഗ് നടത്തി

മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖീല്‍ അല്‍ ബുഖാരിയുടെ അറബി രചനയായ ‘ഫത്ഹുറഹ്‌മാന്‍ ഫീ ബയാനി ഇഅ്ജാസി ആയില്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തിന്റെ കവര്‍ റിലീസിംഗ് നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികത Read More …

ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് Read More …

പുതിയ ആണവ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് ട്രംപ്; ചൈനയേയും ഭാഗമാക്കാൻ നീക്കം

പുതിയ ആണവ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ആധുനിക വൽക്കരിച്ചതും മെച്ചപ്പെട്ടതുമായ ഒരു പുതിയ ആണവ ഉടമ്പടി നമുക്ക് വേണം. നമ്മുടെ ആണവ വിദഗ്ധർ അതിൽ പ്രവർത്തിക്കണം എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. 2010ലെ ന്യൂ സ്റ്റാർട്ട് Read More …

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 24 മരണം; കൊല്ലപ്പെട്ടവരിൽ രണ്ട് നവജാത ശിശുക്കളും

ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ വെല്ലുവിളിച്ചുകൊണ്ട് ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ രണ്ട് നവജാത ശിശുക്കളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു.ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് തിരിച്ചടി നൽകിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. എന്നാൽ വെടിനിർത്തൽ നിലവിലുണ്ടായിട്ടും ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് പലസ്തീൻ ആരോഗ്യ Read More …

ശമ്പളം മുടങ്ങിയപ്പോള്‍ പൈലറ്റ് ഒപ്പിച്ച പണി കേള്‍ക്കണോ?

ശമ്പളം മുടങ്ങിയപ്പോള്‍ പെലറ്റ് വിമാനം പറത്താതെ വിമാന കമ്പനിയെയും യാത്രക്കാരെയും ത്രിശങ്കുവിലാക്കി. കനേഡിയന്‍ ഡൊമസ്റ്റിക് എയര്‍ലൈനായ മാഗ്നി ചാര്‍ട്ടേഴ്‌സ് ആണ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.യാത്ര പുറപ്പെടാന്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. യാത്രക്കാരെല്ലാം സീറ്റുകളില്‍ ഇരുന്നിരുന്നു. കോക്പിറ്റില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് പൈലറ്റ് കോക്പിറ്റിന്റെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടി. തുടര്‍ന്ന് അനൗണ്‍സ്‌മെന്റ് Read More …

വിസ ഇനി മൊബൈലിലും; കാനഡയുടെ പുതിയ പരീക്ഷണം എന്താണ്?

കാനഡയിലേക്കുള്ള വിസ ഇനി മൊബൈല്‍ ഫോണിലും സൂക്ഷിക്കാനാകും. പുതിയ ഡിജിറ്റല്‍ വിസ സംവിധാനമാണ് കാനഡ നടപ്പാക്കുന്നത്. പേപ്പര്‍ വിസയുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കോപ്പികളാകും ഇവ. കാനഡ സര്‍ക്കാരിന്റെ പ്രത്യേക വാലറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വിസ അതി്ല്‍ സൂക്ഷിക്കാം. എമിഗ്രേഷനുകളിലും വിമാനയാത്രയിലും ഇത് കാണിച്ചാല്‍ മതിയാകും. പൈലറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ്. കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതോടെ Read More …

സെലീനയുടെ മരണമല്ല; ജീവിതമാണ് നെറ്റ്ഫ്‌ളിക്‌സ് ഹിറ്റാക്കുന്നത്!

സെലീന ക്വിന്റനില്ലയുടെ ദാരുണമരണം ലോകം മറന്നിട്ടില്ല. 1995-ല്‍, വെറും 23-ാം വയസില്‍, യുഎസ് പോപ്പ് രംഗത്ത് വലിയ ഉയര്‍ച്ച നേടാനിരിക്കുന്ന സമയത്ത്, ‘ക്വീന്‍ഓഫ് തേഹാനോ മ്യൂസിക്’ എന്നറിയപ്പെട്ടിരുന്ന സെലീനയെ അവരുടെ ജീവനക്കാരിലൊരാളായ യോളണ്ട സാല്‍ദിവാര്‍ വെടിവച്ചുകൊന്നു. സെലീനയുടെ ജീവിതകഥ സിനിമയിലും, മ്യൂസിക്കലുകളിലും, പോഡ്കാസ്റ്റുകളിലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കിയ പുതിയഡോക്യുമെന്ററി ‘Selena Los Read More …

എപ്‌സ്‌റ്റൈന്‍ കേസില്‍ പുതിയ ഇമെയിലുകള്‍ പുറത്ത്; ”പെണ്‍കുട്ടികള്‍” ഉള്‍പ്പെട്ട യാത്രാ ചര്‍ച്ചകള്‍ വിവാദമാകുന്നു – ട്രംപിന്റെ പങ്ക് തെളിവില്ല

വാഷിംഗ്ടണ്‍: ലൈംഗിക പീഡനക്കേസിലെ പ്രതിയും ധനകാര്യ പ്രമുഖനുമായ ജെഫ്രി എപ്‌സ്‌റ്റൈന്റെ പഴയ ഇമെയിലുകള്‍ വീണ്ടും വിവാദമാവുന്നു. അമേരിക്കന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ട ഇമെയിലുകളില്‍, 2010-ല്‍ എപ്‌സ്‌റ്റൈന്‍ ഒരു സഹപ്രവര്‍ത്തകനുമായി ‘girls’ സംബന്ധിച്ചും യാത്രാസംബന്ധമായ ക്രമീകരണങ്ങള്‍ സംബന്ധിച്ചും സംസാരിക്കുന്നതായി കാണുന്നു. 2010 ജൂലൈ 23-ന് എപ്‌സ്‌റ്റൈന്‍ അയച്ച ”നിന്റെ ഷെഡ്യൂള്‍ എന്താണ്?” എന്ന Read More …