റോബര്‍ട്ട് വധ്രയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയത് 170 കോടി രൂപ; പ്രതിരോധത്തിലായി കെ സുരേന്ദ്രനും

ഭൂമിയിടപാട് കേസില്‍ നിന്നൊഴിവാക്കുന്നതിനായി റോബര്‍ട്ട് വധ്രയില്‍ നിന്ന് ബി ജെ പി ഇലക്ടറല്‍ ബോണ്ട് വഴി 170 കോടി രൂപ വാങ്ങിയത് കേരളത്തിലും ബിജെപിയ്ക്ക് തിരിച്ചടിയാകുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ എത്തുമ്ബോള്‍ പ്രിയങ്കയുടെ ഭര്‍ത്താവായ വധ്രയില്‍ നിന്ന് പണം വാങ്ങിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന ബി ജെ പി നേതൃത്വത്തിന് Read More …

കേരളത്തില്‍ വേനല്‍മഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടില്‍ വിയര്‍ത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനല്‍ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാല്‍ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനല്‍ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി Read More …

കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ ശശി തരൂര്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ ശശി തരൂര്‍. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്‌നം. കേന്ദ്രത്തിന്റെ നടപടി ശരിയല്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിന്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. Read More …

കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യം; കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തില്‍ രാമകൃഷ്ണനെ പിന്തുണച്ച്‌ വി മുരളീധരൻ

കലാമണ്ഡലം സത്യഭാമ ജൂനിയ‌റിന്റെ ജാതി അധിക്ഷേപം വിവാദമായതിന് പിന്നാലെ ആർഎല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയത്. “കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യം. കാര്‍വര്‍ണനായ കണ്ണനാണ് എന്‍റെ ഇഷ്ടദൈവം. കൃഷ്ണവര്‍ണയായ ദ്രൗപദിയെ സൗന്ദര്യത്തിന്‍റെയും Read More …

കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; വി ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. Read More …

ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തു

തിരുവനന്തപുരം: ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുള്‍പ്പെടെ കേസെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ ജില്ലാ Read More …

കേരളത്തില്‍ നാളെ മുതല്‍ വേനല്‍ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി;ബിനോയ് വിശ്വം

ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി, തൃശ്ശൂരില്‍ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടു. മോദിക്ക് മാത്രമേ ഇതിന് കഴിയൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് എല്ലാം. പഴയ ചാക്കിനെക്കാള്‍ കഷ്ടമാണ് മോദിയുടെ ഗ്യാരന്റി. വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ പറഞ്ഞയച്ചത് രാഷ്ട്രീയമായ Read More …