അമ്മാവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 13 വയസുകാരന്‍ മുങ്ങി മരിച്ചു

പാലക്കാട് കല്‍പ്പാത്തി പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ അമ്മാവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തു വയസുകാരന്‍ മുങ്ങി മരിച്ചു. പാലക്കാട് കുന്നുംപുറം പേച്ചിയച്ചന്‍ നഗറിലെ മനോജിന്റെ മകനാണ് അപകടത്തില്‍പ്പെട്ട ആദര്‍ശ്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം ചെട്ടിത്തെരുവിലുള്ള അമ്മാവന് ഒപ്പം കല്‍പ്പാത്തി പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആദര്‍ശ് . സ്‌കൂള്‍ വെക്കേഷന്‍ കാരണം സമീപത്തെ മറ്റ് ചിലകുട്ടികളും Read More …

കൃഷ്ണഗിരി അപകടം: സഹോദരങ്ങള്‍ക്ക് അന്ത്യാഞ്ജലി

പാലക്കാട്- കര്‍ണാടക കൃഷ്ണഗിരിയില്‍ അപകടത്തില്‍ മരിച്ച സഹോരങ്ങള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടക കൃഷ്ണഗിരിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. സഹോദരങ്ങളുടെ വേര്‍പാട് ഈ Read More …

ഇനി രമേശ് പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് ഇല്ല

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചതോടെ പ്രശസ്ത ഹാസ്യനടന്‍ രമേശ്പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് താല്‍ക്കാലിക വിട നല്‍കുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്‌റ്റേജ് ഷോകള്‍ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ പൂര്‍ണസമയം ചെലവിടും. നിലവില്‍ സ്റ്റേജ്‌ഷോകള്‍ ബുക്ക് ചെയ്തവരുമായി സംസാരിക്കും. പാലക്കാട് മണ്ഡലത്തിലുള്ളവര്‍ മികച്ച ഭരണം നടത്താന്‍ തനിക്ക് നല്‍കിയ അഡ്വാന്‍സ് ആണ് ഈ വിജയം. Read More …

സൈക്യാട്രി എംഡിയില്‍ തൃത്താല സ്വദേശിനിക്ക് മൂന്നാം റാങ്ക്

തൃശൂര്‍-കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ എം.ഡി സൈക്യാട്രി പരീക്ഷയില്‍ മൂന്നാം റാങ്ക് തൃത്താല സ്വദേശിനിക്ക്. ഖത്തറില്‍ വ്യവസായിയും തൃത്താല ആസ്പയര്‍ കോളേജ് എം.ഡിയുമായ പൗരതൊടിയില്‍ പി.ടി മൊയ്തീന്‍കുട്ടിയുടെയും വഹീദയുടെയും മകളായ ഡോ.ജസീല പി.ടി ആണ് റാങ്കിന് അര്‍ഹയായത്. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലായിരുന്നു പഠനം. പെരിന്തല്‍മണ്ണയിലെ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ജിനു ഹംസയുടെ ഭാര്യയാണ് ജസീല.

സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ക്ക് പുതിയ കൂട്ടായ്മ നിലവില്‍ വന്നു

മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിലെ സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ പുതിയ കൂട്ടായ്മയായ കണ്‍സോര്‍ഷൃം ഫോര്‍ സെല്‍ഫ് ഫിനാന്‍സ് കോളേജസ് നിലവില്‍ വന്നു. വളയംകുളം അസ്ബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തൃത്താല ആസ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ദാറുല്‍ ഹിദായ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍, തൃത്താല റോയല്‍ കോളേജ് ഓഫ് Read More …

തനിക്കെതിരായ പരാതി തള്ളി സി. കൃഷ്ണകുമാര്‍

തനിക്കെതിരായ പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2015ലും2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികള്‍ Read More …

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ Read More …

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോഴ്‌സുകള്‍;ആസ്പയര്‍ കോളേജില്‍ പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമിക് മിഷന്‍ (കെ.കെ.ഇ.എം)വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ ആഡ്ഓണ്‍ കോഴ്‌സുകളുടെ ഭാഗമായി ആസ്പയര്‍ കോളേജില്‍ അധ്യാപകര്‍ക്ക് പരിശീലനം നടത്തി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ നിരവധി കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആസ്പയര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവിധ കാലാവധിയുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ കെ.കെ.ഇ.എം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.മുഖ്യപരിശീലകന്‍ Read More …