പിയൂഷ് പാണ്ഡേ, പരസ്യങ്ങളുടെ മഹാകവി,ഓര്‍മ്മയായത് ഒരു പുഞ്ചിരിയും, ഒരു ടാഗ്ലൈനും

എഎം യാസര്‍ പലര്‍ക്കും ”പരസ്യം” എന്നത് ഉല്‍പ്പന്നം വില്‍ക്കാനുള്ള ചുരുക്കപാതയാണ്. പിയുഷ് പാണ്ഡേയ്ക്ക് അത് ഒരു ജീവിതശൈലി ആയിരുന്നു.ഒരു ആശയം ജനങ്ങളുടെ ഹൃദയത്തില്‍ വീടൊരുക്കുമ്പോള്‍ അതിന് പിന്നില്‍ ഉണ്ടാകുന്ന കരുത്ത് – ഭാഷയുടെ ചൂട്, ദേശത്തിന്റെ ഹാസ്യം, മനുഷ്യരുടെ സ്വപ്നം – ഇതെല്ലാം അദ്ദേഹത്തിന്റെ കോപ്പികളില്‍ നെയ്തിരുന്നതാണ്. ‘ജോഡോ’ എന്നൊരു ആശയം ”Fevicol’ എന്നു കേള്‍ക്കുമ്പോള്‍ Read More …

ഗാസയിലെ സത്യം മൂടിയതാര്? കൊല്ലപ്പെടുന്ന പത്രപ്രവര്‍ത്തകരും ലോകമൊട്ടാകെ ഉയരുന്ന പ്രതിഷേധവും

പ്രഭാതചിന്ത / എഎം യാസിര്‍ ഇന്ന് ലോകം യുദ്ധങ്ങളെയൊക്കെ കണ്ടറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പക്ഷെ, ഗാസയിലെ യുദ്ധത്തില്‍ സത്യം നേരിട്ടറിയീക്കാന്‍ ജീവന്‍ പണയം വച്ചവരെ തന്നെയാണ് അക്രമികള്‍ ആദ്യം ലക്ഷ്യമാക്കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസ മേഖല ലോക മാധ്യമചരിത്രത്തിലെ ഏറ്റവും പരുക്കന്‍ മരണഭൂമിയായി മാറി. കമ്മിറ്റി ടു പ്രൊടക്റ്റ് ജേര്‍ണലിസ്റ്റ്‌സ് (CPJ) പ്രകാരം Read More …

തദ്ദേശതെരഞ്ഞെടുപ്പ്:പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നത് ജനങ്ങളുടെ മാനിഫെസ്റ്റോയാകണം

കേരളത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനായി പല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ശ്രദ്ധേയമാ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജനങ്ങളുടെ മാനിഫെസ്റ്റോയായി വരേണ്ടേ പൊതുവിഷയത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം ചെറുക്കുന്നതുകൂടിയാവേണ്ടതുണ്ട്.

സെബ്രെനിസയിലെ കൂട്ടക്കുരുതിയും ഗസയും നല്‍കുന്ന പാഠം ഐക്യരാഷ്ട്രസംഘടന വെറും നോക്കുകുത്തിയെന്നോ?

എഎം യാസര്‍ 2003 ജൂലൈ 11-ന് സരായേവോയുടെ തെരുവുകളില്‍ ഒരു യുവതിയുടെ മുഖചിത്രം പതിപ്പിച്ച വലിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ഇംഗ്ലീഷിലുള്ള കുറിപ്പുകള്‍ ഏറെ ദുഖ്ിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു: ”No teeth…?A moustache…?Smell like shit…?Bonsian girl!’ നെതര്‍ലന്‍ഡ് സൈനികരുടെ ഭീകരമായ മനോഭാവത്തിന്റെ അടയാളമായിരുന്നിത്. 1995-ലെ സ്രെബ്രെനിസ കൂട്ടകുരുതിയുടെ നിശബ്ദ സാക്ഷികളായി നിലകൊണ്ട ഐക്യരാഷ്ട്ര സംഘടനയുടെ ‘അശരീര’ Read More …

വ്യായാമത്തില്‍ വിട്ടുവീഴ്ച വേണ്ട

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാഭൂരിപക്ഷം പേരും വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരികയാണ്. യാത്രകള്‍ മുടങ്ങിയതോടെ ശരീരത്തിന്റെ ചലനങ്ങളും കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ജോലികളില്ലെങ്കില്‍ വരാനിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ മുതല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും ഇത് ബാധിക്കും.ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് ഈ ഘട്ടത്തില്‍ Read More …

2016 ബജറ്റിന്റെ മോഡി മങ്ങുമോ?

യാം. 2016 ലെ കേന്ദ്ര ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാറിനേയും സംമ്പന്ധിച്ച് നിര്‍ണ്ണായകമാണ്. രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റ് മാത്രമല്ല മന്ത്രിസഭയുടെ മിടുക്കും ആ ബജറ്റില്‍ വെളിപെടും. വിവിധ മേഖലയിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാതലത്തില്‍ ബജറ്റിനുമുന്നോടിയായുളള സാമ്പത്തിക സര്‍വ്വെ ശൂഭസൂചകങ്ങള്‍ നല്‍കുമോയെന്ന് നോക്കികാണേണ്ടതുണ്ട്. മാത്രമല്ല ബജറ്റിനു ശേഷം രാജ്യത്തെ നാലു Read More …

മകരത്തിലെ സൂര്യാഘാതം.

കലണ്ടര്‍ പ്രകാരം കുംഭ ചൂട് വരാനിരിക്കുന്നെയുളളൂ. കാലത്തും വൈകിയിട്ടും തണവുണ്ടുങ്കിലും ഉച്ചക്ക് അത്യാവിശ്യം ചൂടുണ്ട്. ന്നാലും അത് സൂര്യാഘാതമുണ്ടാക്കാന്‍ മാത്രം ഉണ്ടെന്നു പറയാനൊക്കില്ല. എങ്കിലും സര്‍ക്കാറിന്റെ മുഖത്ത് സൂര്യാഘാതമേറ്റിരിക്കുന്നു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം അതേല്‍പ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഇങ്ങത്തിയപ്പോഴുളള ഈ ആഘാതം ഹൈക്കമാന്റിനെ വരെ ഞെട്ടിച്ചിരിക്കുകയാണെത്രെ. അല്ല ശരിക്കും ഈ ആഘാതത്തില്‍ മുഖ്യന് പൊളളലേറ്റോ? വടക്കെ Read More …