സൗദിയില്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം

ജിദ്ദ: സൗദി അറേബ്യയിലുള്ളപ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള സാങ്കേതിക ഒരുക്കങ്ങൾ ജവാസാത്ത് ഡയറക്ട‌റേറ്റിന് കീഴിലുള്ള ‘മുഖീം’ (Muqeem) പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജ് മുഖീം പോർട്ടലിൽ സജ്ജമായിക്കഴിഞ്ഞു. എന്താണ് പുതിയ മാറ്റം? വിസ മാറ്റം: വിസിറ്റ് വിസയിൽ Read More …

പ്രവാസി സംരംഭകന് യാത്ര നിഷേധിച്ച വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം

പാലക്കാട്- ഖത്തറില്‍ ബിസിനസുകാരനായ പ്രവാസി മലയാളിക്ക് യാത്ര നിഷേധിച്ച വിമാന കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ പാലക്കാട് ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തൃത്താല സ്വദേശിയും പ്രവാസി സംരംഭകനുമായ പൗരത്തൊടിയില്‍ മൊയ്തീന്‍കുട്ടിക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി. 65,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതിയുടെ ഉത്തരവ്.2022 ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് കുടുംബ സമേതമുള്ള യാത്രയാണ് സാങ്കേതിക തടസമുന്നയിച്ച് Read More …

കുവൈറ്റ് ബാങ്കിൽ നിന്ന് നിരവധി മലയാളികള്‍ ചേർന്ന് 210 കോടിയോളം ലോണെടുത്ത് മുങ്ങിതായി പരാതി

മലയാളികൾ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ് ലി ബാങ്ക് സംസ്ഥാന ‍ഡിജിപിക്ക് നൽകിയ പരാതിയിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. എന്നാൽ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് ലോണെടുത്തവർ നൽകുന്ന വിശദീകരണം. Read More …

ഇസ്രായിലിന്റെ ക്രൂരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം; ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹം:ഖലീല്‍ ബുഖാരി തങ്ങള്‍

സ്വതന്ത്ര ഫലസ്തീന്‍ യുന്‍ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആയിരക്കണക്കിന് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഫലസ്തീനികളെ കൊന്നൊടുക്കുന്ന ലോക മനസാക്ഷിയെത്തന്നെ പിടിച്ചുലക്കുന്ന ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിക്ക് Read More …

ദോഹയിലെ സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഒൻപതാം തവണയും പ്രഭാഷകനായി ഡോക്ടർ സുബൈർ മേടമ്മൽ

ഖത്തറിൽ നടന്ന സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഫാൽക്കണുകളെ കുറിച്ച് ക്ലാസ്സെടുത്ത് പ്രമുഖ ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മൽ വീണ്ടും ശ്രദ്ധേയനായി.. ഫാൽക്കണുകളെ കുറിച്ച് ആറുവർഷം യൂ.എ.യിലും ഖത്തറിലും മറ്റ് വിദേശരാജ്യങ്ങളിലും പഠനം നടത്തി 2004ൽ ഫാൽക്കണുകളിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനായ സുബൈർ ഒൻപതാം Read More …

യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിയമനം പ്രഖ്യാപിച്ചത്. മന്ത്രിപദവികൾക്ക് പുറമെ, അബുദാബി നാഷനൽ ഓയിൽ Read More …

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല സമയം; റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 24 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. യുഎസ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യത്തിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.. കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിലെത്തിയ Read More …

നബിദിനം: യുഎഇയിൽ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 5-ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി Read More …