എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു.

ന്ന് പുലർച്ചെയാണു അന്ത്യം. 61 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതൽ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ജാർഖണ്ഡിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി,ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ Read More …

പാലക്കാട് കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ച രണ്ട് പേര്‍ക്ക് ഷിഗെല്ല

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാള്‍ക്കാണ് മണ്ണാര്‍ക്കാട് രോഗം സ്ഥിരീകരിച്ചത്. ലക്കിടി പേരൂരില്‍ രോഗം ബാധിച്ചത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ്.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

നോറാ വൈറസ്: ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടവയും

വയറുമായി ബന്ധപ്പെട്ട അസുഖമുണ്ടാക്കുന്ന വൈറസാണ് നോറ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കവും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാവും. ആരോഗ്യമുള്ളവരില്‍ നോറ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍ മറ്റു രോഗമുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാവാനും സാധ്യതയുണ്ട്. രോഗ പകര്‍ച്ചനോറോ വൈറസ് ജലജന്യ രോഗമാണ്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള Read More …

കോഴിക്കോട് വിമാനത്താവളത്തില്‍ അനധികൃത പാര്‍ക്കിംഗ് പിരിവ് : പരാതി തള്ളി

മലപ്പുറം:കരിപൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നുവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ നയത്തിന്റെ ഭാഗമായാണ് 2024 ഓഗസ്റ്റ് 16 മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതെന്ന് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 11 Read More …

മൂന്നാം ക്ലാസുകാരന് മര്‍ദ്ദനം: പരാതി വ്യാജമെന്ന് ഡി.ഇ.ഒ. റിപ്പോര്‍ട്ട്

മലപ്പുറം:മലവട്ടം എം.കെ.എച്ച്.എം.എ.എം. എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കമ്പിയും ഇലക്ട്രിക് വയറും ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദ്ദേശാനുസരണമാണ് അന്വേഷണം നടന്നത്. ആരോപണവിധേയനായ അധ്യാപകന്‍, പ്രധാനാധ്യാപകന്‍, മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്, Read More …

അമ്മാവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 13 വയസുകാരന്‍ മുങ്ങി മരിച്ചു

പാലക്കാട് കല്‍പ്പാത്തി പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ അമ്മാവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തു വയസുകാരന്‍ മുങ്ങി മരിച്ചു. പാലക്കാട് കുന്നുംപുറം പേച്ചിയച്ചന്‍ നഗറിലെ മനോജിന്റെ മകനാണ് അപകടത്തില്‍പ്പെട്ട ആദര്‍ശ്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം ചെട്ടിത്തെരുവിലുള്ള അമ്മാവന് ഒപ്പം കല്‍പ്പാത്തി പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആദര്‍ശ് . സ്‌കൂള്‍ വെക്കേഷന്‍ കാരണം സമീപത്തെ മറ്റ് ചിലകുട്ടികളും Read More …

കൃഷ്ണഗിരി അപകടം: സഹോദരങ്ങള്‍ക്ക് അന്ത്യാഞ്ജലി

പാലക്കാട്- കര്‍ണാടക കൃഷ്ണഗിരിയില്‍ അപകടത്തില്‍ മരിച്ച സഹോരങ്ങള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടക കൃഷ്ണഗിരിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. സഹോദരങ്ങളുടെ വേര്‍പാട് ഈ Read More …

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; മന്ത്രിമാരെ തീരുമാനിക്കും

മലപ്പുറം-മുസ്ലിം ലീഗിന്റെ നേതൃയോഗം ഇന്ന് പാണക്കാട് ചേരും. പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നയം രൂപീകരിക്കല്‍, പാര്‍ട്ടിയുടെ മന്ത്രിമാരെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാകും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാന ചര്‍ച്ച. മുസ്്‌ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ ഇന്നത്തെ യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചേക്കും.മുഖ്യമന്ത്രി Read More …

നീറ്റ് പരീക്ഷ ക്രമക്കേട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രതിഷേധം

മലപ്പുറം: രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ നടപടി ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.തുടരെ ആവര്‍ത്തിക്കുന്ന പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്, രാജ്യത്ത് ഇരുപത്തി നാല് ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളെ Read More …

വിജയ്ക്ക് ഗവര്‍ണറുടെ ചെക്ക്; മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ പാര്‍ട്ടിക്ക് അധികാരത്തിലെത്തുന്നതിന് തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് പാരയാകുമോ? മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് കണക്കു കൂട്ടിയിരിക്കുന്നതിനിടയിലാണ് വിജയിക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പുതിയ വെല്ലുവിളി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ Read More …

തൃശൂരില്‍ ബി.ജെ.പിക്ക് വന്‍ വോട്ട് ചോര്‍ച്ച

തൃശൂര്‍: ഇത്തവണ തൃശൂരില്‍ ബി.ജെ.പിക്ക് ഉണ്ടായത് വന്‍ വോട്ട് ചോര്‍ച്ച. ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി നേടിയ വോട്ടുകളൊന്നും ഇത്തവണ ജില്ലയില്‍ ബി.ജെ.പിക്ക് ലഭിച്ചില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.2019ല്‍ ലോക്‌സഭയിലേക്ക് തൃശ്ശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ വോട്ടുശതമാനം 28.19 ആയിരുന്നു. ജില്ലയില്‍ എന്‍.ഡി.എ. അന്ന് നേടിയ വോട്ട് Read More …