കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ല: കാന്തപുരം

സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളപ്പിറവി മുതൽ നാളിതുവരെ സംസ്ഥാന ചരിത്രത്തിൽ മുസ്‌ലിം സമൂഹം സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് കാന്തപുരം Read More …

പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടിയെ ബാലുശ്ശേരി താലൂക്ക് Read More …

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി

എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ഇന്ന് വക്കീൽ നോട്ടീസ് അയക്കും.മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു.ഷഹനാസിനെതിരെ കേസെടുക്കണം, ഷഹനാസിന്റെ ആരോപണങ്ങളിലെ Read More …

കോഴിക്കോട് മാളിക്കടവിൽ ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത്.

യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്‌ഐആറും Read More …

ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം

ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം എന്നിവർക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകര വെച്ച് കെഎസ്ആർടിസി ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. Read More …

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് കോഴിക്കോട് സ്റ്റേഡിയത്തിൽ ഇന്ന് ഗ്രാൻഡ് കിക്കോഫ്.

കോഴിക്കോട്: കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഒക്ടോബർ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഗ്രാൻഡ് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സി നേരിടും. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ഒക്ടോബർ 2 വൈകിട്ട് 6 മണിക്ക് Read More …

കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് : പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരി​ഗിരിയിലാണ് സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ് പ്രാഥമിക വിവരം. ചാടിയതിന്റെ ആഘാതത്തിൽ കഴുത്തറ്റ് പോവുകയായിരുന്നു. ശരീരഭാ​ഗം പുഴയിൽ പതിക്കുകയും തല മാത്രം കയറിൽ തൂങ്ങികിടക്കുകയും ചെയ്തു. രാവിലെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. കയറിന്റെ Read More …

ഹജ്ജ്: കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കും

അടുത്ത വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നേക്കും. 2025ൽ അപേക്ഷകർ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകൾ കേരളത്തിന് ക്രമീകരിച്ചുനൽകിയിരുന്നു. എന്നാൽ, അടുത്തവർഷം ഈ സംസ്ഥാനങ്ങളിൽ അപേക്ഷകർ കൂടുതലാണ്. 2026ലെ തീർഥാടകരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ ഉഭയകക്ഷി കരാർ വൈകാതെ ഒപ്പിടുമെന്നും കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. Read More …