കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫിസിന് മുന്‍പില്‍ കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയാണ്.

ഫിലോമിനയുടെ കുടുംബത്തെ അവഹേളിച്ച മന്ത്രിയെ പുറത്താക്കാമെന്നാണ് ആവശ്യം.

മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നല്‍കിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച്‌ പദ്ധതി തയ്യാറാക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *