എക്സ്പ്രസ് വേ കേരളത്തിലേക്കും ബന്ധിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

മാണ്ഡ്യ: നാഷണല്‍ ഹൈവേ 275ന്‍റെ ഭാഗമായുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കേരളത്തിലെയും തമിഴ്നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

എക്സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.

118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ 52 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും എട്ടു കിലോമീറ്റര്‍ എലവേറ്റഡ് റോഡുമുള്‍പ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുത്ത വകയില്‍ കര്‍ഷകര്‍ക്ക് 4000 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *