ഇസ്രായേലിന്റെ ‘ഹ്യൂമാനിറ്റേറിയന്‍ സിറ്റി’ പദ്ധതി വംശഹത്യക്ക് തുല്യമെന്ന് മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്

ഗള്‍ഫ് ഡസ്‌ക്

ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗാസയിലെ റഫായില്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ‘ഹ്യൂമാനിറ്റേറിയന്‍ സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് വാസ്തവത്തില്‍ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാണെന്നാണ് ഇസ്രായേലിന്റെ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിന്റെ പ്രതികരണം. പാല്‍സ്തീന്‍ ജനതയെ ബലമായി ഇവിടെ കയറ്റുന്നത് വംശഹത്യയുടെ ഭാഗമാണെന്നും ഒല്‍മെര്‍ട്ട് The Guardian ദിനപത്രത്തിനോട് പറഞ്ഞു.

ഇത് ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാണ്. ഖേദിക്കുന്നു, പക്ഷേ മറ്റൊരു പേരില്ല.
ഒല്‍മെര്‍ട്ട് പറഞ്ഞു.

ഇസ്രായേല്‍ സൈനിക നേതൃത്വത്തില്‍ ആറുലക്ഷം പേരെ ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റി താമസിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതിക്കാണ് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നത്. പിന്നീട് മുഴുവന്‍ ഗാസ പൗരന്മാരെയും ഇവിടെ കുടിയിരുത്താനാണ് ലക്ഷ്യം.

ഇത് ഒരുപക്ഷേ വംശശുദ്ധീകരണമാകും. ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും, ഇത്തരം നീക്കങ്ങള്‍ അതിന്റെ ഭാഗമായാണ് കാണേണ്ടത്്. ഒല്‍മെര്‍ട്ട് പറഞ്ഞു.

ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയുള്ള ഈ പദ്ധതി യു.എന്‍. മധ്യസ്ഥതയുള്ള വെടിനിറുത്തല്‍ ചര്‍ച്ചകളില്‍ വലിയ തടസ്സമാണെന്നാണ് ഇസ്രായേല്‍ പത്രങ്ങള്‍ തന്നെ തുറന്നുക്കാട്ടുന്നത്.

ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഗാസ കൂട്ടക്കൊലയും വെസ്റ്റ്ബാങ്കിലെ അക്രമവും ‘യുദ്ധാപരാധങ്ങള്‍’ എന്നാണ് മുന്‍ പ്രധാനമന്ത്രപി യഹൂദ് ഓല്‍മെര്‍ട്ട്് വിശേഷിപ്പിച്ചത്. അദ്ദേഹം പ്രധാനമായി വിമര്‍ശിച്ചത് ഇസ്രായേല്‍ മന്ത്രിസഭയിലെ തിവ്രനിലപാടുകാരെയാണ്.
അവരാണ് രാജ്യത്തിനുള്ളിലെ ശത്രുക്കളെന്നും ഒള്‍മെര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അവകാശലംഘനങ്ങള്‍ മറച്ചുവയ്ക്കുന്ന ഇസ്രായേല്‍ മാധ്യമങ്ങളെയും ഒല്‍മെര്‍ട്ട് വിമര്‍ശിച്ചു.
വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ വധിച്ച രണ്ടു പാലസ്തീന്‍പൗരന്മാരുടെ ശവസംസ്‌കാര ദിനത്തില്‍ നടന്ന അഭിമുഖത്തിലാണ് ഒല്‍മെര്‍ട്ടിന്റെ പ്രതികരണം.

‘Hilltop atrocities’ എന്ന ഒല്‍മെര്‍ട്ടിന്റെ പ്രത്യേക വിശേഷണം:
ഇസ്രായേല്‍പക്ഷ തെറ്റുകളെ ‘hilltop youth’ എന്ന് ചുരുക്കിയുള്ള പരാമര്‍ശം മാറ്റി ‘hilltop atrocities’ എന്നാണ് അദ്ദേഹം വിളിച്ചത് – ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തിയ ക്രൂരതകളെ ലഘൂകരിക്കരുതെന്നാണ് ആവശ്യം.

ഒല്‍മെര്‍ട്ട് മുന്‍പ് ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ യുദ്ധപ്രവര്‍ത്തനത്തെ പിന്തുണച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ അത് ഒരു നീതിരഹിതമായ യുദ്ധമായി മാറിയിരിക്കുന്നു എന്നും പറഞ്ഞു:

‘ഞാന്‍ ഈ സര്‍ക്കാരിനെ യുദ്ധാപരാധങ്ങള്‍ക്ക് ഉത്തരവാദികളാക്കാതിരിക്കാന്‍ മാര്‍ഗ്ഗമില്ല. ഇതൊക്കെയും ആകുമ്പോഴും, ഇരുരാജ്യം തിയറിയില്‍ അദ്ദേഹത്തിന് ഇപ്പോഴും വിശ്വാസമുണ്ട്. മുന്‍ പലസ്തീന്‍ വിദേശകാര്യമന്ത്രി നാസര്‍ അല്‍-കിദ്വയുമായി ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സമാധാനപ്രവര്‍ത്തനം തുടരുകയാണ് അദ്ദേഹം.

നെതന്യാഹു പ്രസിഡന്റ് ട്രംപിനായി നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തതില്‍ ഒല്‍മെര്‍ട്ട് അത്ഭുതം പ്രകടിപ്പിച്ചു. ”അന്താരാഷ്ട്ര സമാധാന കോടതിയില്‍ യുദ്ധാപരാധത്തിന് അറസ്റ്റ് വാറണ്ട് ഉള്ള വ്യക്തിയാണ് നെതന്യാഹു,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *