സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് ക്ഷണം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഗവർണറെ ഇത്തവണ ക്ഷണിച്ചിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
ഗവർണറെ നേരിട്ട് ക്ഷണിക്കുന്നതിനായി അദ്ദേഹത്തിന്റെ സമയം തേടിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
