ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ച് 2500 രൂപ കവർന്നു

ബെംഗളൂരു∙ നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിൽ കടന്നുകയറി, ഉറങ്ങിക്കിടന്ന 21 വയസ്സുകാരിയെ കത്തികാട്ടി പീഡിപ്പിച്ചതായി പരാതി. മുഖംമറച്ച് എത്തിയ ഇയാൾ 2500 രൂപയുമായാണ് കടന്നത്. 29ന് പുലർച്ചെ 3 ഓടെ ബിടിഎം ലേഒൗട്ടിലെ ലക്ഷ്മണ ദുർഗ വനിതാ പിജിയിലാണ് സംഭവം. കൂടെ താമസിക്കുന്ന മറ്റൊരു യുവതി ജോലി കഴിഞ്ഞ് മടങ്ങി എത്തേണ്ടതിനാൽ മുറി പൂട്ടിയിരുന്നില്ല.

ഉറക്കത്തിൽ ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളംവച്ചപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി.
സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാർ സംഭവസമയം ഉറങ്ങുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *