തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്‌ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
