ഭക്ഷിണ ഭാരതത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

മലപ്പുറം: ഭക്ഷിണ ഭാരതത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്നും അധ്യാത്മിക ശക്തിയാണ് അതിന്റെ പ്രധാന കാരണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.അധ്യാത്മിക ടൂറിസത്തിന്റെ സാധ്യത കൂടി പരിഗണിച്ച് വലിയൊരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തവനൂര്‍ മാഘമക മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാവിലെ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തിലും സുരേഷ് ഗോപി പങ്കെടുത്തു.
മാതാ അമൃതാനന്ദമയി മഠം താനൂര്‍ മഠാധിപതി സ്വാമിനി അതുല്യമൃത പ്രാണ, സഭാപതി
സംവിദാനന്ദ ഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *