മലപ്പുറം: ആള്‍ കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ അണ്ടര്‍ 17 സ്‌കൂള്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ‘സ്‌പോര്‍ട്‌സ് ആണ് ലഹരി ‘എന്ന കാംപയിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഒരു വര്‍ഷത്തോളമായി സംഘടന സ്‌പോര്‍ട്‌സ് ആണ് ലഹരി എന്ന കാമ്പയിന്‍ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഏഴ് താലൂക്കുകളിലും ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. താലൂക്ക് തലത്തില്‍ നൂറിലേറെ സ്‌കൂള്‍ ടീമുകള്‍ പങ്കെടുത്തു. ഇതില്‍ വിജയികളായവരെ ഉള്‍പ്പെടുത്തിയാണ് ഫൈനല്‍ റൗണ്ട് മത്സരം നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സ്‌പോര്‍ട്‌സ് കിറ്റ് സമ്മാനിക്കും.
ഞായറാഴ്ച രാവിലെ 9ന് ഉബൈദുല്ല എം.എല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
മുന്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍ സുരേന്ദ്രന്‍ മങ്കട ,ആള്‍ കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെന്താമരാക്ഷന്‍, ജനറല്‍ സെക്രട്ടറി ഇ.കെ മുസ്തഫ, വൈസ് പ്രസിഡന്റ് സലീം ഫിഫ എന്നിവര്‍ സംസാരിക്കും.
രണ്ടിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് മുന്‍ സന്തോഷ് ട്രോഫി താരവും എം.എസ്. പി അസിസ്റ്റന്റ് കമാണ്ഡന്റ് ഹബീബ് റഹ്മാന്‍ അവര്‍കള്‍ സമ്മാനം വിതരണം ചെയ്യും. വ്യാപാരി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയില്‍ മുഖ്യതിഥിയാവും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.പി ബുഷൈര്‍, അന്‍വര്‍ ഐവിന്‍, അന്‍വര്‍ സ്മാഷ്, സിറാജ് പ്ലേ ഓണ്‍, എം.നജീബ് സംബന്ധിച്ചു.
