പാണക്കാട്: മത സാമൂഹിക രാഷ്ട്രീയ രംഗത്ത് തുല്യതയില്ലാത്ത സേവനങ്ങൾ അർപ്പിച്ച് വിടപറഞ്ഞു പോയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനേഴാം ആണ്ടിനോടനുബന്ധിച്ച് പാണക്കാട്ട് ശിഹാബ് തങ്ങളുടെ മുതിർന്ന പുത്രൻ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ വസതിയായ അൽ മർജാനിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു. അനേകായിരങ്ങൾക്ക് ആശ്രയമേകി വിട പറഞ്ഞുപോയ ശിഹാബ് തങ്ങളുടെ ഓർമ്മയിൽ ബന്ധുക്കളും സ്നേഹജനങ്ങളും ഒരുമിച്ചു കൂടി. ഭക്തിനിർഭരമായ പ്രാർത്ഥന സദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, തുടങ്ങിയ
സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നൽകി.
പാണക്കാട് മഖാമിൽ നടന്ന
സിയാറത്തിന് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്ങര, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ കരീം ഫൈസി പരിയാപുരം, അബ്ദുൽ കലാം ബാഖവി,
തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശിഹാബ് തങ്ങളുടെ പതിനേഴാം ആണ്ടിനോടനുബന്ധിച്ച് പാണക്കാട്
മഖാമിൽ നടന്ന സിയാറത്തിന് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ നൽകുന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ കരീം ഫൈസി പരിയാപുരം തുടങ്ങിയവർ സമീപം.
ഫോട്ടോ (2) അടിക്കുറിപ്പ്: ശിഹാബ് തങ്ങളുടെ പതിനേഴാം ആണ്ടിനോടനുബന്ധിച്ച് പുത്രൻ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന പ്രാർത്ഥനാ സദസ്സ്.
