ബേപ്പൂരില്‍ പി.വി അൻവർ യുഡിഎഫ്സ്ഥാനാർത്ഥിയാകുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് ;എം.വി ഗോവിന്ദൻ മാസ്റ്റർ

എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവർ യുഡിഎഫിനൊപ്പമാണ് ബേപ്പൂരില്‍ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാക്കിയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല അൻവറിൻ്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വി.ഡി സതീശൻ്റെ ശരീര ഭാഷ പോലും നിയന്ത്രിക്കുന്നത് കന ഗോലുവാണ്. കേന്ദ്ര ബജറ്റിനെതിരെ നിയമസഭയില്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും ഭരണപക്ഷവും തയ്യാറായപ്പോള്‍ ബഹിഷ്കരിച്ചു കൊണ്ടു ഒളിച്ചോടുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അവർ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ അവർ തയ്യാറാവില്ല.

ശബരിമല സ്വർണക്കൊള്ളയെ കുറിച്ചും സഭയില്‍ ചർച്ച ചെയ്യാൻ നോട്ടീസ് നല്‍കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. അതീവ സുരക്ഷ സംവിധാനങ്ങളുള്ള സോണിയാ ഗാന്ധിയെ യു.ഡി.എഫ് കണ്‍വീനർക്കും എം.പിക്കുമൊപ്പം ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എങ്ങനെ കണ്ടുവെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വിജയരാജൻ, ടി. സലീഖ , വിവിധ പാർട്ടി നേതാക്കളായ പി. സന്തോഷ് കുമാർ, യു. ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, പി.എം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *