ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നടന്നേക്കും കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ലെന്ന് വിലയിരുത്തലിനെ തുടർന്നാണിത്.
കൊച്ചി സ്റ്റേഡിയത്തിലെ വാടകയില്‍ ഇളവ് നല്‍കാന്‍ ജിസിഡിഎ തീരുമാനം നാളെ ഉണ്ടായേക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷേന് താല്‍പര്യം കൊച്ചി സ്റ്റേഡിയം എന്ന് സൂചന. ഫെഡറേഷന്‍ പ്രതിനിധികള്‍ ജിസിഡിഎയുമായി സംസാരിച്ചു. കോഴിക്കോട് സ്റ്റേഡിയം ഇതു വരെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ബ്ലാസ്റ്റേഴ്സിന് കൈമാറിയിട്ടില്ല.
സൂപ്പര്‍ ക്രോസ് ബൈക്ക് റേസിംഗിനെ തുടര്‍ന്ന് മൈതാനം തകര്‍ന്നിരുന്നു. ഇത് പൂര്‍വ്വസ്ഥിതിയിലാക്കി കഴിഞ്ഞ ആഴ്ച കെഎഫ്‌എക്ക് കൈമാറുമെന്നായിരുന്നു സൂപ്പര്‍ ക്രോസ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഈ ധാരണ പാലിക്കപ്പെട്ടിട്ടില്ല. ചെറിയ അറ്റകുറ്റ പണികള്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് അസോസിയേഷന്‍ നിലപാട്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22നാണ്. നേരത്തെ, കോഴിക്കോട്ട് മത്സരങ്ങള്‍ നടത്തും എന്നായിരുന്നു ഫെഡറഷന്‍ ആദ്യം തയാറാക്കിയ മത്സരക്രമത്തില്‍ ഉണ്ടായിരുന്നത്.
