സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ മല്‍സരിക്കാനുള്ള സീറ്റ് വെട്ടി യുഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് മല്‍സരിക്കാനുള്ള സീറ്റ് വെട്ടിയ യുഡിഎഫ് തീരുമാനത്തില്‍ മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ട് സി കെ ജാനു രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അറിയിച്ചതായി സി കെ ജാനു കത്തില്‍ പറയുന്നു. എംപിയെന്ന നിലയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും പ്രത്യേകം കത്തയച്ചു.


സി കെ ജാനു സംസ്ഥാന അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി രണ്ട് സീറ്റുകളാണ് നേരത്തേ ചോദിച്ചിരുന്നത്. കോഴിക്കോട് ബാലുശേരിയിലും വയനാട്ടിലെ മാനനന്തവാടിയിലും. രണ്ട് സീറ്റ് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ സി കെ ജാനുവിന് മല്‍സരിക്കാന്‍ മാനന്തവാടിയില്‍ സീറ്റ് എന്നതിലേക്കെത്തി. എന്നാല്‍, മല്‍സരിക്കാന്‍ സീറ്റില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *