തലസ്ഥാനത്ത് നിന്നും കണ്ണൂരിലെ പറശിനികടവിലേക്ക് എസി ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. നെടുമങ്ങാട് നിന്നും ആരംഭിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തി പറശ്ശിനിക്കടവിലേക്ക് പുറപ്പെടുന്ന എസി സീറ്റർ ഗരുഡ ബസ് ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. വൈകിട്ട് 6.45ന് നെടുമങ്ങാട് നിന്നും പുറപ്പെടുന്ന 42 സീറ്റുകളുള്ള ബസ് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെത്തും. പിന്നീട് കോട്ടയം, തൃശൂർ, കോട്ടയ്ക്കൽ, കോഴിക്കോട്, തലശേരി, കണ്ണൂർ വഴി രാവിലെ എഴരയോടെ പറശിനിക്കടവിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
