ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കാഴ്ചയുടെ ലഹരി നമ്മുടെ ഞരമ്പുകളില്‍ നിന്നും മെല്ലെ പിന്‍വാങ്ങുന്നു. ഷൈജു ദാമോദരന്റേയും ജോണ്‍പോളിന്റേയും സുന്ദരമായ ശബ്ദം മെല്ലെ ഓര്‍മ്മയുടെ മൂന്നാം അറയിലേക്കു കരുതിവെയക്കുന്നു. സിരകളിലെ ലഹരിയുടെ നിമന്നോന്നതങ്ങളും വേലിയറ്റങ്ങളുമുണ്ടാക്കിയ കാല്‍പന്തുകളി ചില പുറംവിചാരങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അത് ആലോചനയുടേയും പുനരാലോചനകളുടേയും വിഷയങ്ങളാണ്. അത്തരം വിചാരത്തിലേക്ക്.
കളിക്കളമെന്നാല്‍ കളിയുടെ ആസ്വാദനവും പ്രസക്തമാണ്. യുക്തിഭദ്രമായി പേശികള്‍ ചലിപ്പിച്ച് താരങ്ങള്‍ ഗോള്‍വലയത്തിലേക്ക് ഓടുമ്പോഴും തങ്ങളുടെ ഗോള്‍വലയം സംരക്ഷിക്കാന്‍ മറുഭാഗം കണ്ണുകള്‍ കൂര്‍പ്പിച്ച് കാലുകള്‍ ചവിട്ടുറപ്പിക്കുമ്പോള്‍ അത് കാണികളെ തെല്ലൊന്നുമല്ല ആവേശഭരിതാരക്കുന്നതും നിരാശരാക്കുന്നതും. എന്നാല്‍ കാല്‍പന്തുകളിയുടെ ‘ഗ്രൗണ്ട് ‘ ഇപ്പോള്‍ പഴയതുപോലെയാണോ? ഐ എസ് എല്‍ നമ്മുടെ ദേശീയ -പ്രാദേശിക വികരങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടോ?
ഇത്തരം ചോദ്യങ്ങള്‍ കളിയുടെ തിരനോട്ടത്തിനു ശേഷം ഒരോ മലയാളിയും ചോദിച്ചിച്ചിട്ടുണ്ടാവും. നമ്മുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതേറ്റു ചുണ്ടനക്കാന്‍ കളിക്കാര്‍ക്കായോ? ഇതൊക്കെ തിരനോട്ടത്തില്‍ കളി കണ്ട കാണികളുടെ ഉളളില്‍ ഇടിമിന്നല്‍പ്പോലെ പ്രത്യക്ഷപെട്ട ചോദ്യങ്ങളായിരുന്നു. അല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതു വെറും ഭംഗിവാക്കായിരിക്കും. കാല്‍പന്തിന്റെ കാഴ്ചകെട്ട് മലയാളി ടെലിവിഷനില്‍ ശ്രദ്ധിക്കുമ്പോള്‍ ഈ ചോദ്യങ്ങളുയര്‍ന്നിരുന്നു.
നമ്മുടെ സ്വന്തം താരങ്ങള്‍ക്ക് നമ്മുക്കു വേണ്ടി (കേരളാ ബ്ലാസറ്റേസിനുവേണ്ടി) കളിക്കാനാവാത്തതെന്താ? കൊണ്ടോട്ടിയിലെ എടത്തൊടി അനസും മലപ്പുറം അരീക്കോട്ടെ ഷഫീക്കുംമെല്ലാം മറ്റുടീമുകളില്‍ വിറും കളിയുടെ കൗശലവും മൈതാനങ്ങളില്‍ തീര്‍ക്കുമ്പോള്‍ നമ്മള്‍ക്കു പക്ഷം പിടിക്കാനാവുന്നില്ലല്ലോയെന്ന് പലരുംപരിതപിച്ചിട്ടുണ്ട്.
കളിയുടെ ശബ്ദവിരുന്നു നമ്മെ ഊട്ടിയ ഷൈജുവും ജോണ്‍പ്പോളും ഇടക്കിടെ ഇതൊക്കെ പറഞ്ഞിരുന്നു. ഇതാണ് കളിമൈതാനത്തിന്റെ ആഗോളവല്‍ക്കരണം. അല്ലെങ്കില്‍ വാണിജ്യവല്‍ക്കരണം. കളിയുടെ മൈതാനത്തിന്റെ ഭൂമിശാസ്ത്രവും കളിക്കാരുടെ നിറവൈവിധ്യവും ഈ കാലത്ത് ലോകാനുഭവത്തിന്റെ മറ്റൊരനുഭവം നമ്മുക്കു തരുന്നുണ്ടെന്നത് ശരിയാണ്.
ആ വാദത്തിനും അതിന്റേതായ ന്യായീകരണങ്ങളുണ്ട്. മലൂദയക്കും മെന്റോസയക്കുമൊപ്പം മലപ്പുറം കൊണ്ടോട്ടിയുടെ ‘മുത്ത്’ അനസ് എടത്തൊടികയക്ക് കാല്‍പന്തുകളിക്കാനായെന്നത് ആ ന്യായത്തിലെ മനോഹരമായ ഒരു ഗോളാണ്.
എങ്കിലും ആസ്വാദനത്തിന്റെ പ്രാദേശികതയും ദേശീയതയും ഒരു വലിയ ജനവിഭാഗത്തെ വീര്‍പ്പുമുണ്ടിച്ചിട്ടുണ്ടാവില്ലേ? അത് ചോദ്യമാണ്. ക്രിക്കറ്റിനെ മുന്നാം ലോകങ്ങള്‍ക്കിടയില്‍രാഷ്ടീയവൈര്യമുണ്ടാക്കാനുളള ഉപാധിയായി വെളളക്കാര്‍ ഉപയോഗപെടുത്തിയതാണെന്ന് നമ്മുക്കു പറഞ്ഞതന്നത് ‘ലഗാന്‍’ എന്ന ബോളിവുഡ് പടമായിരുന്നു.
ഐ എസ് എല്ല് നമ്മുടെ താരങ്ങളെ ആഗോള കമ്പനികളുടെ ചരക്കുകളെ വിപണനംചെയ്യാനുളള വെറും അംമ്പാസിഡര്‍മാരാക്കുകയായിരുന്നോ അതാണ് പ്രസക്തമായ ചോദ്യം. നമ്മുടെ ഗ്രാമങ്ങളില്‍ വിറും വാശിയോടെയും സെവന്‍സ് നടന്നപ്പോള്‍ കാണികള്‍ ഒരോ ദേശത്തിന്റെ പ്രധിനിധികളായിരുന്നു. ഇപ്പോള്‍ നമ്മള്‍ ആഗോള കാണികള്‍. ഐ എസ് എല്ലിന്റെ സീസണ്‍ കഴിഞ്ഞപ്പോള്‍ മെന്റോസയും മെലൂദയും ജെജയുമെല്ലാം നമ്മുടെ മനസിലേക്ക് ബ്രാന്‍ഡ് ചെയ്തത് എത്ര ഉല്‍പ്പന്നങ്ങളേയാണെന്നത് കണക്കുകളറി്ഞ്ഞാല്‍ നമ്മള്‍മൂക്കത്ത് വിരല്‍വെച്ചുപോവും.
സമ്പന്നരുടെ കുതിരപന്തയത്തിലെ കുതിരകള്‍പ്പോലെ താരങ്ങള്‍ മാറുന്നു. കാല്‍പന്തകളിയുടെ ജനകീയത് വിപണനമായിരിക്കുന്നു. ഗ്രഹതുരതയിലേക്കുളള ഗുരുത്വാഘര്‍ഷണം മുറിഞ്ഞുപോയെന്ന കേവലചിന്തക്കപ്പുറം കാല്‍പന്തുകളിയുടെ വ്യാവസായിക പ്രകടനല്‍സാഹത്തയാണിത് ചൂണ്ടിക്കാട്ടുന്നത്. നാട്ടിന്‍ പുറത്തെ കളിക്കളങ്ങളില്‍ വീറുറ്റ പോരാട്ടം നടക്കുമ്പോള്‍ പടകുതിരകള്‍ക്ക് ആവേശം നല്‍കിയിരുന്നത് ഒരോ ടീമിന്റേയും നാട്ടുകാരായരുന്നു.
എന്നാല്‍ ഐ എസ് എല്ലില്‍ അത് റിതാ അംബാനിയും അഭിഷേക് ബച്ചനുമായിരിക്കും. കാണികള്‍ ടിവി േ്രപക്ഷകരും. അതിനായി മര്‍ഡോക്കുമാര്‍ക്കുമാത്രം ബ്രോഡകാസറ്റിംങ് സൗകര്യം. പുത്തന്‍ കോളനിയുടെ രാഷ്ടീയമാണ് ഐ.എസ് .എല്‍നമ്മുക്കു ബാക്കിയാക്കുന്ന ചിന്തകള്‍. നമ്മുടെ താരങ്ങള്‍ അടിക്കുന്ന ഗോളുകള്‍ നമ്മുടെ അന്നത്തിനെതിരയുളള സെല്‍ഫുകളാവുന്നോ എന്ന ആശങ്കയാണ് ആ ചിന്തയുടെ തന്‍മാത്രകള്‍. എന്നിരുന്നാലും കേരളത്തിലെ കോട്ടയത്തുനിന്നും ാലക്കാട്ടുനിന്നും മലപ്പുറത്തെ കൊണ്ടോട്ടിയില്‍ നിന്നും അരിക്കോട്ടുനിന്നും കാല്‍പന്തുകളിയുടെ മാസ്മരിക അനുഭവങ്ങള്‍ ലോകരാജ്യങ്ങളിലെ ലോകോത്തരതാരങ്ങളോടൊപ്പം പങ്കുവെച്ചുവെന്നത് നമ്മുടെ ആഗോള അഹ്ങ്കാരം തന്നയാണ്. എടത്തൊടികയിലെ അനസിനോട് മലൂദ യെന്ന അന്താരാഷ്ട്ര കളിക്കാരന്‍ ഉപദേശിച്ചത് കാലില്‍കണ്ണുവേണമാണെത്രെ. അതു അംഗീകരമാണെന്നതില്‍തര്‍ക്കമില്ല.
കളിയിലെന്ത് രാഷ്ടീയമെന്ന് പലരും ചോദിക്കും. എല്ലാ രാഷ്ടീയവും കളിയില്‍ നിന്നാണുണ്ടായത്. കൊട്ടാരത്തിലെ കളിക്കളത്തില്‍ ചെസുണ്ടായത് വെട്ടലിന്റേയും കീഴടക്കലിന്റേയും അനുഭവങ്ങളില്‍ നിന്നാണ്. കാല്‍പന്തിനെ അതിരറ്റം സ്‌നേഹിച്ച ലാറ്റിനമേരിക്കന്‍ ജേര്‍ണലിറ്റ്ിന്റ് ഗുലാനിയോ, ദി സോക്കര്‍: നിഴലും നിലാവും’ മെന്ന പുസ്തകത്തില്‍ കളിയുടെ, ഒരോ ലോകകപ്പിന്റേയും രാഷ്ടീയത്തിന്റെ മുലകങ്ങളും ആറ്റങ്ങളും നിവര്‍ത്തികാട്ടുന്നുണ്ട്.
അതുകൊണ്ടുതന്നെ നമ്മുടെ ആസ്വാദനത്തിന്റെ ഞരമ്പുകള്‍ വരിഞ്ഞുമുറുക്കുന്ന വസ്തുതകള്‍ അപ്രകസ്‌കതമല്ലെന്ന് സ്വയം ബോദ്ധ്യപെടേണ്ടതുണ്ട്. അതെ, സോക്കറിന്റെ നിഴലും നിലാവും കളിയുടെ രാഷ്ടീയം തന്നയാണ്.
