ഗള്‍ഫ് ഡസ്ക്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വര്‍ഷം തന്നെ ഇറാനെതിരെ സൈനികാക്രമണം നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് അമേരിക്കന്‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണ തേടിയതായും, യുഎസിന്റെ പിന്തുണയിലായിരുന്നു ആക്രമണം കൂടുതല്‍ ഫലപ്രദമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ആസൂത്രണം എങ്ങനെ?
2023 ഒക്ടോബറിലുണ്ടായ ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ തീരുമാനം. അ ഇറാന്റെ ആണവശാക്തീകരണം തടയുന്നതിനുള്ള ഏക മാര്‍ഗമാണ് സൈനികാക്രമണമെന്നായിരുന്നു ഇസ്രായേല്‍ നിലപാട്.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇറാനിലെ ശാസ്ത്രജ്ഞന്മാരുടെയും സൈനിക ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാനുളള ലിസ്്റ്റ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇവരെ ടാര്‍ഗറ്റ് ചെയ്യുന്നതായിരുന്നു ആദ്യം നീക്കം.
അമേരിക്കന്‍ പിന്തുണ ആവശ്യമായത് എന്തുകൊണ്ട്?
ഇറാനെ നേരിട്ട് ആക്രമിക്കാന്‍ തയ്യാറായിരുന്നപ്പോള്‍ തന്നെ, അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം അതിന് നിയമപരമായും തന്ത്രപരമായും സഹായകരമാകുമെന്ന് ഇസ്രായേല്‍ കരുതി. അതുകൊണ്ടാണ് ട്രംപിന്റെ പിന്തുണയും അനുമതിയും തേടിയത്.
2024 മാര്‍ച്ചിലാണ് ഇസ്രായേല്‍ യുദ്ധത്തിന് അനുമതി നല്‍കുന്നത്. പിന്നീട് ഏപ്രില്‍ 7ന് വാഷിംഗ്ടണില്‍ ട്രംപുമായി നെതന്യാഹു രഹസ്യമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, യുദ്ധം തുടങ്ങാനുള്ള ധാരണ അതിനുമുന്നേുണ്ടായിരുന്നു.
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ആ സമയത്ത് ഏറ്റവും ദുര്‍ബലമായിരുന്നു. അതുകൊണ്ടാണ് ഇസ്രായേല്‍ യുദ്ധം തുടങ്ങാന്‍ തീരുമാനിച്ചത്.
നിലവില്‍ ഇറാന്റെ ആണവശാസ്ത്രജ്ഞന്മാരില് 10 പേരെ ഇസ്രായേല്‍ തേടിപ്പിടിച്ചു കൊല ചെയ്തതായി അവകാശപ്പെട്ടിട്ടുണ്ട്. ”അവര്‍ ഒരിക്കല്‍ രഹസ്യമായിരുന്നെങ്കിലും ഇന്ന് ഭൂരിഭാഗവും നരകത്തിലാണെന്നു” നെതന്യാഹുവിന്റെ ഉപദേഷ്ടാവ് പറഞ്ഞിരുന്നു.
നയതന്ത്രം അവഗണിക്കപ്പെട്ടോ?
ഇറാനെ നേരിട്ട് ആക്രമിക്കേണ്ട അവശ്യം ഉണ്ടോ? യു.എന്‍. നിയമങ്ങള്‍ക്കും ആഗോള സമാധാന ശ്രമങ്ങള്‍ക്കും എതിരായ നീക്കമാണിതെന്ന -സംശയം ഉയരുകയാണ്. ഇസ്രായേലിന്റെ മുന്‍ സൈനിക ഉദ്യോഗസ്ഥന് പോലും യുദ്ധത്തിന് പകരം നയതന്ത്രമാര്‍ഗം തിരഞ്ഞെടുക്കാമായിരുന്നുവെന്നാണ് പ്രതികരിച്ചത്.
ചുരുക്കത്തില്‍:
നെതന്യാഹു ഇറാനെതിരെ ഒരു വര്‍ഷം മുമ്പ് ആക്രമണം ആസൂത്രണം ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പിന്തുണ നേരത്തെ ഉറപ്പുവരുത്തി.
ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലപാതക പട്ടിക തയ്യാറാക്കി.
ഇറാന്റെ ആണവശാസ്ത്രജ്ഞരും സൈനിക തലവന്മാരെയും ലക്ഷ്യമിട്ടു.
നയതന്ത്രപരമായ മാര്‍ഗം ഒഴിവാക്കി യുദ്ധത്തെ ഇസ്രായേല്‍ ന്യായീകരിക്കുന്നു.
