പെരിന്തല്‍മണ്ണ- കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ചക്കുപുരക്കല്‍ ഹംസയെ (57)യാണ് കാപ്പ നിയമപ്രകാരം പെരിന്തല്‍മണ്ണ എസ്ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഞ്ചാവ് വില്‍പ്പനക്ക് പ്രതിയുടെ പേരില്‍ അഞ്ച് പൊലീസ് കേസുകളും എക്സൈസിന്റെ ഒരു കേസും നിലവിലുള്ളതാണ്. കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടത്തിനിറങ്ങുന്നത് തടയാനും സ്കൂള്‍, കോളജ് പരിസരത്തെ കഞ്ചാവ് ഉപയോഗം കുറയ്ക്കുന്നതിനുമായാണ് നടപടികള്‍. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
