കുവൈറ്റിലെ മരുഭൂമിയില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി

ചെന്നൈ: കുവൈറ്റില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ വീട്ടു ജോലിക്കെത്തിയതിന്റെ നാലാം ദിവസം തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി.

കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടിയില്‍ നിന്നുള്ള മുത്തുകുമാരന്‍ (30) ആണ് മരിച്ചത്‌.

വീട്ടുജോലിക്കെത്തിച്ച്‌ ആടുമേയ്ക്കല്‍ ജോലി നല്‍കി കബളിപ്പിച്ച കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കാന്‍ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്.

തൊഴുത്തിനകത്ത് എയര്‍ റൈഫിള്‍ ഉപയോഗിച്ച്‌ മര്‍ദിക്കുകയും തുടര്‍ന്നു വെടിവെച്ച്‌ കൊല്ലുകയുമായിരുന്നെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *