ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിഹാസ്യ യാത്രയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി.
രാജ്യം ഭരിച്ച് നശിപ്പിച്ച കോണ്‍ഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ലെന്നും ശ്രീമതി പറഞ്ഞു. രാഹുല്‍ ഗാന്ധി യാത്ര നടത്താന്‍ വൈകിപ്പോയി. കേന്ദ്ര സര്‍ക്കാര്‍ ഭരണമല്ല ഭരണാഭാസമാണ് നടത്തുന്നത്. പട്ടിണിയും തൊഴിലില്ലായ്മയൊക്കെ രാജ്യം ഭരിക്കുന്നബിജെപി സര്‍ക്കാരിന്റെ സംഭാവനയാണ്യ ശത്രുക്കളോടുപോലും കാണിക്കാത്ത ക്രൂരതയാണ് ജനങ്ങളോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നത്.
കോണ്‍ഗ്രസിന്റെ നയങ്ങളെ എതിര്‍ത്തവരാണ് ബിജെപി. എന്നാല്‍ ആ ജനദ്രോഹ നയങ്ങള്‍ കൂടുതല്‍ നയങ്ങള്‍ ശക്തിയോടെ മോജി സര്‍ക്കാര്‍ നടപ്പാക്കുന്നു, ഇതിനെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കുന്ന നിലപാടെടുക്കാനും സ്ത്രീകളോടും ദളിതരോടും കാട്ടുന്ന ക്രൂരത അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് പറയുമോയെന്നും ശ്രീമതി ചോദിച്ചു.ഇതൊന്നും ചെയ്യാതെ യാത്ര നടത്തിയിട്ടെന്ത് കാര്യം. ഇന്ത്യയിലും കേരളത്തിലും മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ആര്‍എസ്‌എസിനും ബിജെപിക്കുമെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ഹിന്ദു വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടതിന് പകരം എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കാനാണ് കേരളത്തില്‍ കോണ്‍ഗ്രസ് ശ്രമം. കലാപമുണ്ടാക്കാനാണവര്‍ ശ്രമിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
