ബീഹാര്‍ ഉപമുഖ്യമന്ത്രിക്ക് രണ്ടു വോട്ടര്‍ ഐഡി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി

നാഷണല്‍ ഡസ്‌ക്
ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്‌ക്കെതിരെ രണ്ടു വ്യത്യസ്ത നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വച്ചെന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. ലക്ഷ്മിസാരായി, ബങ്കിപൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്.

ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഗുരുതരമായ വീഴ്ചയാണെന്നും സിഞ്ച വിശദീകരണം നല്‍കണമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

എന്നാല്‍, താന്‍ ലക്ഷ്മിസാരയില്‍ മാത്രമാണ് വോട്ട് ചെയ്തതെന്നും ബങ്കിപൂരിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി.

ബാങ്കിപൂര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ 2025 ഓഗസ്റ്റ് 14-നകം വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *