വിസ ഇനി മൊബൈലിലും; കാനഡയുടെ പുതിയ പരീക്ഷണം എന്താണ്?

കാനഡയിലേക്കുള്ള വിസ ഇനി മൊബൈല്‍ ഫോണിലും സൂക്ഷിക്കാനാകും. പുതിയ ഡിജിറ്റല്‍ വിസ സംവിധാനമാണ് കാനഡ നടപ്പാക്കുന്നത്. പേപ്പര്‍ വിസയുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കോപ്പികളാകും ഇവ. കാനഡ സര്‍ക്കാരിന്റെ പ്രത്യേക വാലറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വിസ അതി്ല്‍ സൂക്ഷിക്കാം. എമിഗ്രേഷനുകളിലും വിമാനയാത്രയിലും ഇത് കാണിച്ചാല്‍ മതിയാകും.

പൈലറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ്. കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതോടെ തെരഞ്ഞെടുത്ത സെക്ടറില്‍ ഇത് നടപ്പാക്കുകയാണ്. ആദ്യ ഘട്ടത്തില്‍ മൊറോക്കോയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഡിജിറ്റല്‍ വിസ അനുവദിക്കുന്നത്. 7000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇത്തരം വിസകള്‍ നല്‍കുന്നത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും വിമാന കമ്പനികള്‍ക്കും കാനഡ സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പൈലറ്റ് പദ്ധതി വിജയിച്ചാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കാനഡയിലേക്ക് ഡിജിറ്റല്‍ വിസയാകും ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *