മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിലെ സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ പുതിയ കൂട്ടായ്മയായ കണ്‍സോര്‍ഷൃം ഫോര്‍ സെല്‍ഫ് ഫിനാന്‍സ് കോളേജസ് നിലവില്‍ വന്നു. വളയംകുളം അസ്ബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തൃത്താല ആസ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ദാറുല്‍ ഹിദായ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍, തൃത്താല റോയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, വെളിയംകോട് എം.ടി.എം കോളേജ്, തൊഴിയൂര്‍ എം.സി.എം കോളേജ് തുടങ്ങിയ കോളേജുകളാണ് ആദ്യഘട്ടത്തില്‍ കണ്‍സോര്‍ഷ്യത്തില്‍ ഉള്ളത്. ഈ കോളേജുകളിലെ അധ്യാപകര്‍ക്കായി അഞ്ച് ദിവസംനീണ്ടു നില്‍ക്കുന്ന ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം വളയംകുളം അസ്ബാഹ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആരംഭിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വക്കേറ്റ് പി.കെ.ഖലിമുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി മുഹമ്മദ് മൗലവി ദാറുല്‍ഹിദായ അധ്യക്ഷം വഹിച്ചു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഡീന്‍ ഡോക്ടര്‍ മുഹമ്മദ് ഉണ്ണി അലിയാസ് മുസ്തഫ നേതൃത്വം നല്‍കി.
അസഭാഹ് സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി, അസ്ബാഹ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം.എന്‍ മുഹമ്മദ് കോയ, പ്രസിഡന്റ് പി.പി.എം അഷ്‌റഫ്, തൃത്താല ആസ്പയര്‍ കോളേജ് പി.ആര്‍.ഒ വി.എം.സുബൈര്‍, റോയല്‍ കോളേജ് ഡയറക്ടര്‍ അഷ്‌റഫലി തൃത്താല, കെ വി ഉസ്താദ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍.ഹാഷിം തടത്തില്‍, ഡോക്ടര്‍ എം കെ ബൈജു, ദാറുല്‍ ഹിദായ അക്കാദമി കോഡിനേറ്റര്‍ അന്‍വര്‍ സാദത്ത്, ഡോക്ടര്‍ ഹരികൃഷ്ണന്‍, കെ സുഷമ തുടങ്ങിയവര്‍ സംബന്ധിച്ചു. ആസ്പയര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സാവിത്രി, രമ്യ തുടങ്ങിയര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്തു.
