ദിലീപിന്റെ കേസില്‍ കോടതി വിധിയെ കുറിച്ച് മഞ്ജു പറഞ്ഞത്..

നടന്‍ ദിലീപിനെതിരായ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലെ പോസിറ്റിലാണ് പ്രതികരണം. കേസിലെ ഇരക്ക് നീതി ഇപ്പോഴും അപൂര്‍ണമാണ് എന്നാണ് മഞ്ജുവിന്റെ പ്രതികരണം. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. അത് ഭയപ്പെടുത്തുന്നതാണ്.
കോടതിയോട് ബഹുമാനമുണ്ട്. എന്നാല്‍ ഈ കേസില്‍ കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരാണ്. കുറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ശിക്ഷ ലഭിക്കുമ്പോള്‍ മാത്രമേ നീതി പൂര്‍ണമാകൂ. ഇത് ഒരു ഇരക്ക് വേണ്ടി മാതമല്ല. സുരക്ഷിതരായി ജീവിക്കാന്‍ അവകാശമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ധൈര്യത്തോടെ ജീവിക്കാന്‍ ഈ നീതി ആവശ്യമാണ്. ഇരയോടൊപ്പം നില്‍ക്കുന്നു.. ഇപ്പോഴും..എപ്പോഴും.- മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *