കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഉമീദ് പോര്‍ട്ടലില്‍ സാങ്കേതിക പ്രയാസങ്ങള്‍ മൂലമോ മറ്റോ വഖഫ് സ്വത്തുക്കള്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാതെ പോയവര്‍ക്ക് വേണ്ടി കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് വഖ്ഫ് ട്രിബൂണലിനെ സമീപിച്ച് പരിഹാരം കണ്ടെത്തണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി സര്‍ക്കാറിനോടും സംസ്ഥാന വഖഫ് ബോര്‍ഡിനോടും ആവശ്യപ്പെട്ടു. പോര്‍ട്ടല്‍ സംബന്ധമായി നിലനില്‍ക്കുന്ന അവ്യക്തതകളും സാങ്കേതിക പ്രയാസങ്ങളും കാരണം പല വഖ്ഫ് മുതവല്ലിമാര്‍ക്കും പോര്‍ട്ടലില്‍ യഥാസമയം രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിച്ചിട്ടില്ല.
ഗുജറാത്ത് അടക്കമുള്ള പല സംസ്ഥാനങ്ങളും നേരിട്ട് െ്രെടബ്യൂണലിനെ സമീപിച്ചതിനാല്‍ രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി കൊടുത്തും മറ്റുമായി ഉചിതമായ പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഇതുവരെക്കും അത്തരം ഒരു നടപടികളിലേക്ക് കടക്കാതിരിക്കുന്നത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രിക്കും വഖ്ഫ് ചുമതലയുള്ള മന്ത്രിക്കും സംസ്ഥാന വഖഫ് ബോര്‍ഡിനും നിവേദനം നല്‍കും. ജില്ലയിലെ ആയിരക്കണക്കായ വഖ്ഫ് മുതവല്ലിമാരുടെ സംഗമം വിളിക്കാനും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ല കമ്മിറ്റി യോഗത്തില്‍ ധാരണയായി.കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ് എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മഹല്ല് ഭാരവാഹികളും ഖത്തീബ് മാരും പങ്കെടുക്കുന്ന മഹല്ല് നേതൃ സംഗമം 2026 ജനുവരി 11ന് ഞായറാഴ്ച പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടത്താനും ജനുവരി 15ന് മുമ്പായി ദഅവ കൗണ്‍സില്‍ മേഖല സംഗമങ്ങള്‍ വിളിച്ചുകൂട്ടാനും കോണ്‍ഫ്‌ലുവന്‍സ് പഞ്ചായത്ത് സംഗമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. എസ് എം എഫ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിയായി സലീം എടക്കര യെയും സ്മാര്‍ട്ട് ടീം ജില്ലാ കോഡിനേറ്ററായി സി.എം കുട്ടി സഖാഫിയും യോഗം തെരഞ്ഞെടുത്തു. ഉസ്താദ് ഏലംകുളം ബാപ്പു മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ഉസ്താദ് കെ. എ റഹ്മാന്‍ ഫൈസി ആമുഖഭാഷണം നടത്തി. ആസിഫ് ദാരിമി പുളിക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.കെ ടി കുഞ്ഞാന്‍ ചുങ്കത്തറ, ഒ. പി കുഞ്ഞാപ്പു ഹാജി പൂക്കുളത്തൂര്‍, സയ്യിദ് ബി എസ് കെ തങ്ങള്‍ എടവണ്ണപ്പാറ,സയ്യിദ് ഹസന്‍ ജമലുല്ലൈലി തങ്ങള്‍ പുഴക്കാട്ടിരി, കെ കെ എസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സയ്യിദ് പി കെ കെ തങ്ങള്‍ തിരൂര്, യൂസഫ് ഫൈസി മലപ്പുറം, ഹുസൈന്‍ മുസ്ലിയാര്‍ പൂക്കോട്ടൂര്‍, ലത്തീഫ് ഫൈസി മലപ്പുറം, ടി എച്ച് ദാരിമി മേലാറ്റൂര്‍,വി അബ്ദുല്‍ മജീദ് മേലാറ്റൂര്‍,അബ്ദുല്‍ കരീം മാസ്റ്റര്‍ മേലാറ്റൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പെരിന്തല്‍മണ്ണ,മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, ഒ കെ എം മൗലവി,മൂസ ഹാജി കാടാമ്പുഴ,മുഹമ്മദ് മാസ്റ്റര്‍ കോട്ടക്കല്‍, നാസറുദ്ദീന്‍ ദാരിമി ചീക്കോട്, ജബ്ബാര്‍ ഹാജി എളമരം, മൂസ മുസ്‌ലിയാര്‍ വളയംകുളം,അസീസ് മുസ്ലിയാര്‍ എടപ്പാള്‍,ഇബ്രാഹിം ഹാജി നന്നം മുക്ക്, മുഹമ്മദലി അഷ്‌റഫി പെരുമ്പടപ്പ്,അബ്ദുല്‍ ഖാദര്‍ ഹാജി പൊന്നാനി, ഖാസിം ഫൈസി പോത്തന്നൂര്‍, സുലൈമാന്‍ ഹാജി പുറത്തൂര്, കബീര്‍ ഹാജി ഒഴുര്‍,ഇബ്രാഹിം മാസ്റ്റര്‍ താനൂര്‍, ബഷീര്‍ പറവണ്ണ,ഹംസ ഹാജി മൂന്നിയൂര്‍,അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ,അബൂബക്കര്‍ മൗലവി ചേളാരി, സി ഹുസൈന്‍ ഹാജി ചേലേമ്പ്ര, പി എം ബാവ ചേളാരി, മുഹമ്മദലി ഖാസിമി വേങ്ങര, സി ടി മുഹമ്മദ് കൊണ്ടോട്ടി,അബു ഹാജി കോപ്പിലാന്‍,എന്‍ പി അബൂബക്കര്‍ കൊണ്ടോട്ടി, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി എച്ച് മുഹമ്മദ് ഫൈസി സ്വാഗതവും അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പരുവമണ്ണ നന്ദിയും പറഞ്ഞു.
