തൃശൂര്‍-കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ എം.ഡി സൈക്യാട്രി പരീക്ഷയില്‍ മൂന്നാം റാങ്ക് തൃത്താല സ്വദേശിനിക്ക്.
ഖത്തറില്‍ വ്യവസായിയും തൃത്താല ആസ്പയര്‍ കോളേജ് എം.ഡിയുമായ പൗരതൊടിയില്‍ പി.ടി മൊയ്തീന്‍കുട്ടിയുടെയും വഹീദയുടെയും മകളായ ഡോ.ജസീല പി.ടി ആണ് റാങ്കിന് അര്‍ഹയായത്. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലായിരുന്നു പഠനം. പെരിന്തല്‍മണ്ണയിലെ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ജിനു ഹംസയുടെ ഭാര്യയാണ് ജസീല.
