ഉമറലി തങ്ങളുടെ ഓര്‍മ്മയില്‍ നാല്‌ കുടുംബങ്ങള്‍ക്ക് മംഗല്യ സാഫല്യം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗ ദിനത്തോടനുബന്ധിച്ച് പാണക്കാട്ട് ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ് വ) സമൂഹ വിവാഹം നടന്നു. 4 കുടുംബങ്ങള്‍ക്ക് മംഗല്യ സാഫല്യമൊരുക്കി സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒമ്പതാമത് ഉസ് വ സമൂഹ വിവാഹ ചടങ്ങില്‍ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.എം. എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഉസ്‌വ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ്് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നികാഹിന് നേതൃത്വം നല്‍കി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി.
നിര്‍ധനരായ 4 യുവതികള്‍ക്ക് സ്വര്‍ണാഭരണവും വരന്മാര്‍ക്ക് ധനസഹായവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്‌റാഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി എളമരം, മങ്കരതൊടി സഫീര്‍ എന്നിവര്‍ വിതരണം ചെയ്തു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണവും സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഖുത്വുബയും നിര്‍വ്വഹിച്ചു.
സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, വെസ്റ്റ് ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, ഉസ്‌വ കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുപുറം, എം.എം. കുട്ടി മൗലവി വേങ്ങര, വളപ്പില്‍ ഉമര്‍ ഹാജി കുറ്റാളൂര്‍, ശിഹാസ് സുല്‍ത്താന്‍, കടമ്പോട്ട് ഇസ്മാഈല്‍ ഹാജി മറ്റത്തൂര്‍, മുഹമ്മദലി ഖാസിമി അച്ചനമ്പലം, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, ബുറാഖ് മാനു ഹാജി ഏറിയാട്, ഒ.പി കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂര്‍, എം.എ അസീസ് ഹാജി കുണ്ടുതോട്, സി.ടി മുഹമ്മദ് നെടിയിരുപ്പ്, യൂസുഫ് കൊന്നോല, അബ്ദുല്‍ കലാം ബാഖവി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, എ.എം അബൂബക്കര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ അറവങ്കര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സി.എം കുട്ടി സഖാഫി വെള്ളേരി, പി.കെ ലത്തീഫ് ഫൈസി മേല്‍മുറി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ശറഫുദ്ദീന്‍ എടവണ്ണ, യൂസുഫ് ഫൈസി മേല്‍മുറി, പി.കെ ബാവ മുണ്ടുപറമ്പ്, എന്‍.കെ കുഞ്ഞിപ്പു മേല്‍മുറി, വി മുസ്തഫ, സഫീര്‍ ഉലുവാന്‍, നാണത്ത് മുഹമ്മദ് മുസ്‌ലിയാര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *