സൗദിയിലെ പൊതുമാപ്പ്

റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ 15 പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളത്. വിപുലമായ സൗകര്യങ്ങളാണ് എംബസിയില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

രാവിലെ ആറു മുതല്‍ തന്നെ ഇന്ത്യന്‍ എംബസി പരിസരത്ത് നിയമ ലംഘകരായ ഇന്ത്യന്‍ തൊഴിലാളികള്‍ എത്തിയിരുന്നു. എട്ടരയോടെ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പത്തു കൗണ്ടറുകളിലായി ഉദ്യോഗസ്ഥരും വോളന്റയിര്‍മാരും ഔട്ട്പാസിനുളള അപേക്ഷകള്‍ സ്വീകരിച്ചു.

ഔട്പാസ് ആവശ്യമുളളവര്‍, ഒളിച്ചോടിയവര്‍, ഇഖാമ ഇല്ലാത്തവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി പ്രത്യേകം വിഭാഗമായി തിരിച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *