ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

തിരുവനന്തപുരം: കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ തിളങ്ങിയ പ്രമുഖ അവതാരക മീര അനില്‍ വിവാഹിതയായി. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ച് വരന്‍ വിഷ്ണു മീരക്ക് താലി ചാര്‍ത്തി. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്.
കഴിഞ്ഞ ജനുവരിയിലാണ് വിവാഹ നിശ്ചയം നടന്നത്. ജുണ്‍ അഞ്ചിന് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായാണ് നടത്തിയത്.
ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് പുറമെ ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മീര നര്‍ത്തകിയുമാണ്. എഞ്ചിനിയറിംഗ് ബിരുദധാരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *