പഞ്ചാബില്‍ മന്ത്രിമാരെല്ലാം കോവിഡ് പരിശോധനക്ക്

അമൃതസര്‍: പഞ്ചാബ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കോവിഡ് ബാധിച്ചതോടെ എല്ലാ മന്ത്രിമാരോടും കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശം.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ മന്ത്രിമാരുടെയും കോവിഡ് പരിശോധന നടത്തുമെന്നും ഫലം വൈകാതെ ലഭയമാക്കുമെന്നും ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു അറിയിച്ചു.
പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്തി രജീന്ദര്‍ സിംഗ് ബജ്‌വക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരില്‍ ആദ്യ കോവിഡ് ബാധയുണ്ടായത് ബജ്‌വക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *