മലപ്പുറം:മലപ്പുറം ജില്ലാ പ്രവാസി ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകളുകള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നേടിയത്. പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സലാം പറവണ്ണയുടെ മകള്‍ ഫാത്തിമ പ്രിന്‍സി സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് ടി. എച്ച്. കുഞ്ഞാലി ഹാജി അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍ വലിയകത്ത്,സി.ടി.അബ്ദു നാസര്‍,ശീലത്ത് ബീരാന്‍ക്കുട്ടി,സലാം വാക്കാലൂര്‍, അസീസ് മര്‍ഹബ, സലാം പറവണ്ണ,സി.എച്ച്.യൂസഫ്,അക്ബര്‍ കുഞ്ഞ്,ഷയ്ഖ് അബ്ദുള്ള,പി.കെ.കോയ, പി.കെ.ബി.മുഹമ്മദ,മുട്ടേങ്ങാടന്‍ മുഹമ്മദ്കുട്ടി ഹാജി, ടി.എച്ച്.ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.
