കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ മുസ്്‌ലിം ലീഗിന്റെ പ്രതികരണം നാളെ. കോണ്‍ഗ്രസിന്റെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും നാളെ രാവിലെ പത്തിന് മുസ്്‌ലിം ലീഗ് അടിയന്തിര നേതൃയോഗം ചേരും.
രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രിയങ്കാഗാന്ധി,മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്,മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ രാജ്യത്തെ ഐക്യത്തിനും കൂട്ടായ്്മക്കുമുള്ള അവസരമാണെന്നാണ് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസ് നിലപാട് മുസ്്‌ലിം ലീഗിനെ ആശയകുഴപ്പത്തിലാണ്.പാര്‍ട്ടിയെ പിന്തുണക്കുന്ന മുസ്്‌ലിം വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ ശക്തമായി ഉയരാനിടയുണ്ട്. കോണ്‍ഗ്രസ് നിലപാടിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കാന്‍ മുസ്്‌ലിം ലീഗിന് കഴിയില്ല.ബാബരി മസ്്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടതിന് മുസ്്‌ലിം ലീഗ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
