മലപ്പുറം: കൊവിഡ് കാലത്ത് തുടക്കം കുറിച്ച മഅദിന്‍ ഗ്രീന്‍ ടാര്‍ഗറ്റ് പദ്ധതിയില്‍ പങ്കാളിയായി കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ് മെന്റ് കോര്പ്പറേഷന് അസിസ്റ്റന്റ് മാനേജറും വേങ്ങര സ്വദേശിയുമായ സജീഷ്. കോട്ടുമല എസ്.വൈ.എസ് സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍ മഅദിന്‍ കൃഷി ഭൂമിയില്‍ വിവിധ വിത്തുകളിറക്കുന്നതിന്റെ ഭാഗമായി ഞാവല്‍, നാരകം, പപ്പായ, മാവ് എന്നീ ഇനങ്ങളില്‍ പെട്ട തൈകളാണ് സജീഷ് സാന്ത്വനം പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. അദ്ദേഹം നല്കിയ തൈകള്‍ മഅദിന്‍ എജ്യുപാര്‍ക്കിലെ വിശാലമായ കൃഷിഭൂമിയില്‍ നട്ട് കോട്ടുമല സാന്ത്വനം പ്രവര്‍ത്തകരുടെ കൃഷി പ്രവൃത്തികളുടെ ഉദ്ഘാടനം മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. പരമ്പരാഗത കൃഷിരീതികള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിന് ഇക്കാലത്ത് വളരെ വലിയ പ്രസക്തിയുണ്ടെന്നും കൊവിഡ് മഹാമാരിയുടെ നിരാശയില്‍ കഴിയുന്നവരെ പ്രചോദിപ്പിക്കാന്‍ ഇത്തരം പ്രവര്ത്തനങ്ങള്ക്കാകുമെന്നും സജീഷ് നല്കിയ തൈകള്‍ മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ ചിഹ്നമായി മഅദിന്‍ കാമ്പസില്‍ വളരുമെന്നും അദ്ദേഹം പറഞ്ഞു.
മഅദിന്‍ എജ്യുപാര്‍ക്കിലെ ഒരേക്കര്‍ ഭൂമിയില്‍ ആയിരത്തോളം കമ്പത്തൈകള്, വിവിധ തരം പച്ചക്കറികള്‍, കപ്പ എന്നിവയാണ് കോട്ടുമല സാന്ത്വനം പ്രവര്‍ത്തകര്‍ കൃഷി ചെയ്യുന്നത്. മഅദിന്‍ അക്കാദമിയുടെ 100 ഏക്കര്‍ കൃഷി പദ്ധതിയായ ഗ്രീന്‍ ടാര്‍ഗറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനമെന്നും കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുമെന്നും കോട്ടുമല സാന്ത്വനം ക്ലബ്ബ് ചെയര്മാന് മുസ്തഫ ഹാജി പറഞ്ഞു. നേരത്തെ കോട്ടുമലയിലും കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലും വിവിധ കാര്‍ഷിക പ്രവര്‍ത്തികളിലൂടെ മാതൃക സൃഷ്ടിച്ചിരുന്നു ഇവര്‍.
എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ.എം സ്വഫ് വാന്‍, മുസ്തഫ ഹാജി, ശക്കീര്‍ സഖാഫി കോട്ടുമല, മഅദിന്‍ ഗ്രീന്‍ ടാര്‍ഗറ്റ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്ള ഹാജി മേല്‍മുറി, കേരള മുസ്്ലിം ജമാഅത്ത് ഊരകം സര്‍ക്കിള്‍ ഉപാധ്യക്ഷന്‍ എം.പി കുഞ്ഞിമുഹമ്മദ് മുസ്്ലിയാര്‍, എസ്.വൈ.എസ് ഊരകം സര്‍ക്കിള്‍ പ്രസിഡന്റ് നസീര്‍ സഖാഫി, ഹസ്സന് നിസാമി, ഉനൈസ് മുസ്്ലിയാര്‍ എന്നിവര്‍ മഅദിന്‍ എജ്യുപാര്‍ക്കില്‍ കാര്‍ഷിക പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.
