അയോധ്യ: കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന്റെ പ്രതികരണം നാളെ
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ മുസ്്‌ലിം ലീഗിന്റെ പ്രതികരണം നാളെ. കോണ്‍ഗ്രസിന്റെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും നാളെ രാവിലെ പത്തിന് മുസ്്‌ലിം ലീഗ് അടിയന്തിര നേതൃയോഗം ചേരും.രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രിയങ്കാഗാന്ധി,മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്,മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. Read More …
